ബുഡാപ്പെസ്റ്റ്/ഹംഗറി: ക്രിസ്തീയ വിശ്വാസം യൂറോപ്പിന്റെ മൗലിക അടിത്തറ ആകണമെന്നും, അത് നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. 2025 CPAC (Conservative Political Action Conference ) സമ്മേളനത്തില്‍ പ്രസംഗിക്കവേ, ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ഉന്നയിച്ചു. യൂറോപ്പിന്റെ ഭാവി നിശ്ചയിക്കുന്നത് യൂറോപ്പിലെ രണ്ട് ചിന്താഗതിക്കാര്‍ തമ്മിലുള്ള പോരാട്ടമാണെന്ന് ഓര്‍ബാന്‍ വാദിച്ചു. ആദ്യത്തേത്, മതേതര ‘ലിബറല്‍’ വിഭാഗമാണെന്നും, മറ്റൊന്ന് ‘ദേശസ്‌നേഹവാദികളുടേ’താണെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ ആരാണോ ജയിക്കുന്നത്, അവരാകും യൂറോപ്പിന്റെ ഭാവി നിര്‍ണയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിസ്തുമതത്തെ അട്ടിമറിക്കാന്‍ പണ്ടുകാലം മുതലേ യൂറോപ്പില്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഓര്‍ബന്‍ ഓര്‍മപ്പെടുത്തി. ഫ്രഞ്ച് വിപ്ലവത്തിലും പിന്നീട് റഷ്യ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലും കണ്ടതു പോലെ, അക്രമം വഴിയല്ല, മറിച്ച് സാംസ്‌കാരിക മാറ്റങ്ങളിലൂടെയാണ് ഇന്ന് ക്രൈസ്തവ വിശ്വാസം തകര്‍ക്കപ്പെടുന്നത്. ലിബറല്‍ ചിന്താഗതിക്കാര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ പഴഞ്ചനാണെന്ന് പറഞ്ഞുകൊണ്ട്, ഒരു പുതിയ യൂറോപ്യന്‍ സംസ്‌കാരത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലിംഗസ്വാതന്ത്ര്യ പരിഷ്‌കാരങ്ങളും, LGBTQ ആശയങ്ങളുമാണ് അതിനായി അവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ‘പുരോഗമന ചിന്താഗതികള്‍’ എന്ന വ്യാജേന ലിബറല്‍ വിഭാഗക്കാര്‍ കൊണ്ടുവന്ന ഇത്തരം ആശയങ്ങളുടെ ഫലമായി യൂറോപ്പില്‍ വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും പ്രാധാന്യം കുറയുന്നതായും, ക്രിസ്തീയ മതാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണം’ യൂറോപ്പിന്റെ സമാധാനത്തിനും, ഭാവിക്കും, ദേശീയ ഐക്യത്തിനും അത്യാവശ്യമാണ് എന്ന നിലപാടാണ് ഓര്‍ബന്‍ ഉന്നയിച്ചത്. യൂറോപ്യന്‍ സംസ്‌കാരത്തെ വീണ്ടെടുക്കുന്നതിനായി, കുടിയേറ്റം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ഓര്‍ബാന്‍ വാദിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ വിജയകരമായ ഭരണകൂടത്തിന്റെ പിന്തുണ യൂറോപ്പിലെ ക്രിസ്തീയ വിശ്വാസ സംരക്ഷണത്തിന് നിര്‍ണായകമാകുമെന്നും ഓര്‍ബന്‍ അഭിപ്രായപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *