ഡബ്ലിന്‍/അയര്‍ലണ്ട്: ആധുനിക ലോകത്തിലെ ആഴത്തിലുള്ള ആത്മീയ നവീകരണത്തിനും മിഷനറി ഇടപെടലിനുമുള്ള പരിവര്‍ത്തനാത്മക ഉപകരണമാണ് ജപമാലയെന്ന് ബിഷപ് ഡൊണാള്‍ മക്കൗണ്‍. അയര്‍ലണ്ടിലെ നോക്കില്‍ നടന്ന ജപമാല റാലിയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നമ്മള്‍ ഭ്രാന്തമായ വേഗത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. വേഗത പ്രധാനമാണ്. ശ്രദ്ധാപരിധികള്‍ കൂടുതല്‍ കുറവാണ്. കേള്‍ക്കല്‍ കുറവാണ്. ഈ സാംസ്‌കാരിക തിടുക്കത്തിനുള്ള ഒരു മറുമരുന്നായി ജപമാല സ്വീകരിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. മറിയത്തെപ്പോലെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് തുറന്നവരാക്കാന്‍ജപമാലക്ക് കഴിയുമെന്ന് ബിഷപ് പറഞ്ഞു.
ഓള്‍ അയര്‍ലന്‍ഡ് ജപമാല റാലിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് അയര്‍ലണ്ടിലെ നോക്കിലുള്ള ദേശീയ മരിയന്‍ ദൈവാലയത്തില്‍ 10,000-ത്തിലധികം തീര്‍ത്ഥാടകര്‍ ഒത്തുകൂടി. ഈ വര്‍ഷത്തെ റാലിയില്‍ പന്തക്കുസ്ത തിരുനാളിനെ സ്വാഗതം ചെയ്യുന്നതിനായി ബസിലിക്കയില്‍ യുവജന സമ്മേളനവും പ്രാര്‍ത്ഥനാ ജാഗരണവും ഉള്‍പ്പെടുത്തിയിരുന്നു. റാലിയില്‍ പങ്കെടുത്ത നൂറുകണക്കിന് വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്ന് പുറത്ത് ഒരു വലിയ മനുഷ്യ ജപമാലയും സൃഷ്ടിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *