Follow Us On

22

August

2025

Friday

ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ

ആ രാത്രിയില്‍ ഞാന്‍ ദൈവത്തെ വിളിച്ചു കരഞ്ഞു… ലോക ഒന്നാം നമ്പര്‍ റോക്ക് സ്റ്റാറായിരുന്ന ആലിസ് കൂപ്പറിന്റെ മാനസാന്തരകഥ

വിശ്വാസത്തിന്റെയും റോക്ക് ‘എന്‍’ റോളിന്റെയും  ബന്ധത്തെക്കുറിച്ചുള്ള  പുസ്തകമായ ‘ലെനണ്‍, ഡിലന്‍, ആലീസ്, ആന്‍ഡ് ജീസസ്: ദി സ്പിരിച്വല്‍ ബയോഗ്രഫി ഓഫ് റോക്ക് ആന്‍ഡ് റോള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവായ പാസ്റ്റര്‍ ഗ്രെഗ് ലോറി, ഇതിഹാസ സംഗീതജ്ഞന്‍ ആലീസ് കൂപ്പറിന്റെ മാനസാന്തരകഥയെക്കുറിച്ച്  നല്‍കുന്ന വിവരണം ഹൃദയസ്പര്‍ശിയാണ്.

‘ഒരു ഘട്ടത്തില്‍, ലോകത്തിലെ ഒന്നാം നമ്പര്‍ റോക്ക് സ്റ്റാര്‍ ആയിരുന്നു ആലീസ് കൂപ്പര്‍.  അദ്ദേഹം റോക്ക് സ്റ്റാര്‍ ശൈലിയില്‍ അമിതമായി ജീവിക്കാന്‍ തുടങ്ങിയതോടെ  ജീവിതത്തന്റെ താളം തെറ്റി. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച അദ്ദേഹം എല്ലാ ദിവസവും മദ്യപിച്ചിരുന്നു. ഭാര്യ ഷെറില്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു. തന്റെ വൈകല്യത്തിന്റെ മൂര്‍ധന്യത്തില്‍ കൂപ്പര്‍ ഒരു ദിവസം തന്റെ മുറിയില്‍ ഒറ്റയ്ക്ക് കൊക്കെയ്ന്‍ ഉപയോഗിച്ച സമയത്തായിരുന്നു അത് സംഭവിച്ചത്.  അതിനെക്കുറിച്ച് കൂപ്പര്‍ പറയുന്നത് ഇപ്രകാരമാണ്

‘അവിചാരിതമായി കണ്ണാടിയില്‍ നോക്കിയപ്പോള്‍, എന്റെ കണ്ണുകളില്‍ നിന്ന് രക്തം വരുന്നത് ഞാന്‍ കണ്ടു. അതൊരു ഭ്രമാത്മകതയാണോ അതോ അത് ശരിക്കും സംഭവിച്ചതാാണോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അറിയാവുന്നത് ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് മാത്രമാണ്.
‘ആ നിമിഷം, കൂപ്പര്‍ ”ദൈവത്തെ വിളിച്ചു, അവിടെ അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ മാറി. അദ്ദേഹം മയക്കുമരുന്ന് ഉപേക്ഷിച്ചു, ഭാര്യയുമായി വീണ്ടും ഒന്നിച്ചു, 30 വര്‍ഷത്തിലേറെയായി  സുബോധത്തോടെ ജീവിക്കുന്നു.അദ്ദേഹം എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് തന്റെ ബൈബിള്‍ വായിക്കുന്നു.’

കൂടെ ലോറി ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ‘പൊതുവേ വിനോദമേഖലയില്‍ വിജയിക്കുന്ന പലരും …തകര്‍ന്ന ആളുകളാണ് . ഹോളിവുഡില്‍ വിജയിച്ചാല്‍ എല്ലാമായി എന്ന് വിചാരിച്ചാണ് ആളുകള്‍ ഈ മേഖലയിലേക്ക് ഒരുപക്ഷേ എത്തുന്നത്. എന്നാല്‍ ഈ മേഖലയില്‍ വിജയിച്ചുകഴിയുമ്പോഴും അത് ജീവിതത്തിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകുന്നില്ലെന്ന് അവര്‍ തിരിച്ചറിയുന്നു.’ സാംസ്‌കാരിക – വിനോദ മേഖലകളുമായി പാലങ്ങളുണ്ടാക്കുക എന്നത് സുവിശേഷകരുടെ ചുമതലയാണെന്നും ലോറി പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?