ആലപ്പുഴ: കേരള കത്തോലിക്കാ സഭയിലെ മാനസിക ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (സിഎംഎച്ച്എം) കേരള റീജിയന്റെ നേതൃത്വത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് ആലപ്പുഴ സാക്ഷ്യം വഹിച്ചു.
ലഹരിയുടെ ഉപയോഗം, ആത്മഹത്യാ പ്രവണതകള്‍, കുടുംബ പ്രശ്‌നങ്ങള്‍. തുടങ്ങി സമൂഹം നേരിടുന്ന മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് അത്തരം പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ‘മനസിന് ഒരു കരുതല്‍ ‘ എന്ന സെമിനാര്‍ സംഘടിപ്പിച്ചു.
മാനസികാരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ആലപ്പുഴ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സെമിനാര്‍ വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
സിഎംഎച്ച്എം കേരള റീജിയണല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. റീമ ഗ്രെയ്സ് സിഎംസി, മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി ദേശീയ പ്രസിഡന്റ് ഫാ. ഷിന്റോ മാത്യു ഒസിഡി, ഫാ. സേവിയര്‍ കുടിയാംശേരി എന്നിവര്‍ പ്രസംഗിച്ചു.
മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി ദേശീയ സെക്രട്ടറി സിസ്റ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുര, ഡോ. ബോബി തോമസ് കോക്കാട്ട്, ഡോ. രോഹിണി വിരതന്‍, സിജി ആന്റണി, ഡോ. ജോസഫ് സ്‌കറിയ എന്നിവര്‍ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *