Follow Us On

06

July

2025

Sunday

ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കെസിബിസി

ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കെസിബിസി
കൊച്ചി: ലഹരി വിപത്തിനെതിരെ കൈകോര്‍ക്കണമെന്ന ആഹ്വാനവുമായി കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). ജൂണ്‍ 26ന് നടക്കുന്ന അന്തര്‍ദ്ദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ബിഷ പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള നിയമസഭയില്‍ ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം 18 വയസില്‍ താഴെയുള്ള 2,888 കുട്ടികള്‍ 2024- ല്‍ ലഹരി വിമുക്തിക്കായി ചികില്‍സ തേടിയിട്ടുണ്ട്. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കണക്കുകളനുസരിച്ച്, ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം മയക്കുമരുന്ന് കടത്ത്, വില്‍പ്പന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്ത 18 വയസില്‍ താഴെയുള്ള 36 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ആശങ്കാജനകമായ വിധത്തില്‍ മയക്കുമരുന്ന് വിപണനവും ഉപയോഗവും വര്‍ധിക്കുന്നതിന്റെ സൂചനകളാണ് ഇവ. സ്‌കൂളുകളേക്കാള്‍ വളരെയധികമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപ നങ്ങളും ലഹരിമാഫിയകളുടെ പിടിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍; സര്‍ക്കുലറില്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ച് 12-ന് ലോക്‌സഭയില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 2022 മുതല്‍ 2024 വരെയുള്ള മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ എന്‍ടിപിഎസ് ആക്ട് പ്രകാരം 85,334 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മുന്‍വര്‍ ഷങ്ങളിലേതിനേക്കാള്‍ വലിയ വര്‍ധനവാണ് ആ കണക്കുകള്‍ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് സംബന്ധമായ കേസുകള്‍ ഇന്ത്യയില്‍ ഏറ്റവും അധികം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയി ലെന്നതിനേക്കാള്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന യുവജനങ്ങള്‍ക്കിടയിലും രാസലഹരിയുടെ ഉപയോഗം വളരെ വര്‍ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകളെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്തും വിപണനവുമായി ബന്ധപ്പെട്ട് കേസുകളില്‍ അകപ്പെടുന്നവരില്‍ 60 ശതമാനത്തിലധികം പേരും 25 വയസില്‍ താഴെയുള്ളവരാണ്. മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന് ആനുപാതി കമായി അക്രമ സംഭവങ്ങള്‍, അപകടങ്ങള്‍, ആത്മഹത്യാ പ്രവണതകള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ നമ്മുടെ നാട്ടില്‍ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും  വിചിന്തന വിഷയമാക്കണം.
 ജൂണ്‍ 26-ന് അന്തര്‍ദേശീയ മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലും രാവിലെ നടത്തുന്ന അസംബ്ലിയോ ടനുബന്ധിച്ച്  ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്താന്‍ കത്തോലിക്കാ മെത്രാന്‍ സമിതി നിര്‍ദ്ദേശിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?