Follow Us On

06

July

2025

Sunday

നൈജീരിയയില്‍ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു

നൈജീരിയയില്‍ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെനു സ്റ്റേറ്റിലെ യെല്‍വാറ്റയിലുള്ള കത്തോലിക്കകേന്ദ്രത്തില്‍ അഭയം തേടിയ 200 ലധികം കുടിയേറ്റക്കാര്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഇസ്ലാം ഭീകരര്‍ ജൂണ്‍ 13, 14 തിയതികളിലായി നടത്തിയ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടമായത് കൂടുതലും ബെനുവിലെ ഗ്രാമീണ ക്രൈസ്തവവര്‍ക്ക്.

നിരവധി കുടുംബങ്ങളെ അവരുടെ കിടപ്പുമുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട് അഗ്‌നിയ്ക്കിരയാക്കുകയായിരിന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി വെളിപ്പെടുത്തുന്നു. ആക്രമണത്തെ തുടര്‍ന്നു നിരവധി പേരെ കാണാതായി. അനേകം ആളുകള്‍ക്ക് പരിക്കേറ്റു. ബെനു ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ്. സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?