Follow Us On

16

September

2025

Tuesday

നൈജീരിയയില്‍ 200 ലേറെപ്പേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമെന്ന് മാര്‍പാപ്പ

നൈജീരിയയില്‍ 200 ലേറെപ്പേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകമെന്ന് മാര്‍പാപ്പ

ബെനൂവില്‍ നടന്ന ഭയാനകമായ കൂട്ടക്കൊല ഹൃദയഭേദകമെന്ന് മാര്‍പാപ്പ. ഇരകള്‍ക്കായി ഞായറാഴ്ച ശുശ്രൂഷകളില്‍ ലിയോ മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന ആഹ്വാനം ചെയ്യുകയും ചെയ്തു. നൈജീരിയയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും നീതിക്കുമായി  മാര്‍പാപ്പ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ബെനുവെയിലെ ഗ്രാമീണ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നീണ്ടുനില്‍ക്കുന്ന അക്രമത്തിന്റെയും കലാപത്തിന്റെയും ഇരകളാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

തീവ്രമായ സംഘര്‍ഷവും മനുഷ്യക്കുരുതിയും തുടരുന്ന ലോകരാജ്യങ്ങളെ മാര്‍പാപ്പ ഹൃദയ വേദനയോടെ ഓര്‍മിച്ചു. സുഡാനിലെ ആഭ്യന്തര പോരാട്ടത്തെത്തുടര്‍ന്നുള്ള വൈദികന്‍ ലൂക്ക് ജുമുവിന്റെ മരണത്തെ പാപ്പ അപലപിച്ചു. സൈനിക പോരാട്ടങ്ങള്‍ തുടരുന്ന മ്യാന്‍മാര്‍, യുദ്ധത്താല്‍ പീഢയനുഭവിക്കുന്ന യുക്രെയ്ന്‍, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം നിറഞ്ഞ മിഡില്‍ ഈസ്റ്റ് എന്നിവടങ്ങളില്‍ സമാധാനത്തി പാപ്പ ശക്തമായി  ആഹ്വാനം ചെയ്തു. ലോകനേതാക്കള്‍ സമാധാനത്തിലേക്കുള്ള സംഭാഷണ പാത സ്വീകരിക്കണമെന്നും, ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും പാപ്പ ആവര്‍ത്തിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?