Follow Us On

12

September

2025

Friday

കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ചും മോണ്ടെവീഡിയോയില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ചും മോണ്ടെവീഡിയോയില്‍ ദിവ്യകാരുണ്യപ്രദക്ഷിണം

മോണ്ടെവീഡിയോ/ഉറുഗ്വെ: കൊളോണിയല്‍ കാലഘട്ടം മുതല്‍ ഉറുഗ്വേ തലസ്ഥാനമായ മോണ്ടെവീഡിയോയില്‍ നടന്നുവരുന്ന കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍, കോരിച്ചൊഴിയുന്ന മഴയെ വകവയ്ക്കാതെ, കത്തോലിക്കര്‍ ഒത്തുചേര്‍ന്നു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഴ്ത്തപ്പെട്ട ജസീന്തോ വെറ നടത്തിയതും രാജ്യത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തിന്റെ ഭാഗമായതുമായ യേശുവിന്റെ തിരുഹൃദയപ്രതിഷ്ഠ പുതുക്കാനുള്ള  അവസരമായിരുന്നു മോണ്ടെവീഡിയോയിലെ വിശ്വാസികള്‍ക്ക് ഈ ദിവ്യകാരുണ്യപ്രദക്ഷിണം.

‘നമ്മുടെ പ്രത്യാശയായ ക്രിസ്തു നിരാശപ്പെടുത്തുന്നില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി, മോണ്ടെവീഡിയോയിലെ ആര്‍ച്ചുബിഷപ്പും ഉറുഗ്വേയിലെ സഭാതലവനുമായ കര്‍ദിനാള്‍ ഡാനിയേല്‍ സ്റ്റുര്‍ലയോടൊപ്പം നഗരവീഥികളിലൂടെ നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് ഔവര്‍ ലേഡി ഓഫ് കാര്‍മെന്‍ ഇടവകയില്‍ ദിവ്യബലിയര്‍പ്പണവും നടന്നു. അതിരൂപതയെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ച കര്‍ദിനാള്‍ വിശ്വാസികള്‍ക്ക് ദിവ്യാകാരുണ്യ ആശീര്‍വാദവും നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?