Follow Us On

02

August

2025

Saturday

മാനവികതയെ മഹത്വമാക്കുന്നതാണ് വിദ്യാഭ്യാസം: മാര്‍ ജേക്കബ് മുരിക്കന്‍

മാനവികതയെ മഹത്വമാക്കുന്നതാണ് വിദ്യാഭ്യാസം: മാര്‍ ജേക്കബ് മുരിക്കന്‍
മുണ്ടക്കയം: മാനവികതയെ മഹത്വവല്‍ക്കരിക്കുകയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍. പെരുവന്താനം സെന്റ് ആന്റണിസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ വിദ്യാരംഭത്തിന്റെയും ജ്ഞാനദീപ പ്രകാശനത്തിന്റെയും ഉദ്ഘാടന  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം വിദ്യാര്‍ഥികളിലാണ് നിക്ഷിപ്തമായിരിക്കന്നത്. പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിഞ്ഞുള്ള പഠനത്തിലൂടെ വരും തലമുറയോടുള്ള കരുതല്‍ പ്രകടിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ഓറിയന്റേഷന്‍ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
എഡ്യൂക്കേഷണല്‍ എക്‌സലന്‍സ്, ഗുരുശ്രേഷ്ഠ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയെസമ്മേളനത്തില്‍ അനുമോദിച്ചു. കോളേജ് ചെയര്‍മാന്‍ ബെന്നി തോമസ് ആമുഖപ്രഭാഷണം നടത്തി.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  ഇന്റഗ്രേറ്റഡ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്വര്‍ണപതക്കവും മെമന്റോയും നല്‍കി ആദരിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ്, കോളേജ് സെക്രട്ടറി  റ്റിജോമോന്‍ ജേക്കബ്,  വൈസ് പ്രിന്‍സിപ്പല്‍മാരായ  സൂപര്‍ണ രാജു,രതീഷ് പി.ആര്‍, ബോബി- കെ മാത്യു, വകുപ്പ് മേധാവിമാരായ അഞ്ജലി ആര്‍ നായര്‍, ക്രിസ്റ്റി ജോസ്, ജിനു തോമസ്, ഫാ. ജോസഫ്  വഴപ്പനാടി, ഫാ. ജോസഫ് മൈലാടിയില്‍, ടോമി ജോസഫ്, സജി സക്കറിയാസ്, ഷിജിമോള്‍ തോമസ്, ജസ്റ്റിന്‍ ജോസ്, ജോസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?