കാഞ്ഞിരപ്പള്ളി: 19-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന എയ്ഞ്ചല്‍സ് വില്ലേജിലെ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് വിളവെടുപ്പ് നടന്നു. ആദ്യ വിളവെടുപ്പ് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ആദ്യ ഫലം പിടിഎ പ്രതിനിധി ജോണ്‍ തെങ്ങുംപള്ളിക്ക് നല്‍കിനിര്‍വ്വഹിച്ചു.
തോമസ് വെട്ടുവേലില്‍ അധ്യക്ഷതവഹിച്ചു. വാഴൂര്‍ കൃഷി ഓഫീസര്‍ അരുണ്‍കുമാര്‍ ജി മുഖ്യപ്രഭാഷണവും നടത്തി. ഏയ്ഞ്ചല്‍സ് വില്ലേജ് ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍,അസിസ്റ്റന്റ് ഡയറക്ടര്‍ എയ്ഞ്ചല്‍സ് വില്ലേജ് ഫാ. തോമസ് കണ്ടത്തില്‍, വാഴൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിജി നടുവത്താനി, ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്റേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി. സി തോമസ്, ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകന്‍ കെ.എസ് ജോസഫ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡോ. എ. റ്റി ത്രേസ്യകുട്ടി, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍ സുശീല കുര്യാച്ചന്‍, ആശാനിലയം ഫാം സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഷൈനി ജന്നര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
19-ാം മൈലിലെ എയ്ഞ്ചല്‍സ് വില്ലേജിലുള്ള എയ്ഞ്ചല്‍സ് ഷോപ്പില്‍ പഴങ്ങള്‍ ലഭ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *