കൊച്ചി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പിലിനെ സന്ദര്‍ശിച്ചു.
വരാപ്പുഴ മെത്രാസന മന്ദിരത്തില്‍ എത്തിയ കാതോലിക്ക ബാവയെ ഡോ. ജോസഫ് കളത്തിപറമ്പിലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. സോജന് മാളിയേക്കല്‍, ഫാ. സ്മിജോ കളത്തിപറമ്പില്‍, അങ്കമാലി റിജിയന് മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ്, കാതോലിക ബാവയുടെ മാനേജര്‍ ഫാ. ജോഷി മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *