Follow Us On

04

July

2025

Friday

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഭരണഘടനാ അവകാശം

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ത്ഥനകള്‍ ഭരണഘടനാ അവകാശം

കൊച്ചി: മത ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ പ്രാര്‍ത്ഥനകള്‍ സ്ഥാപന ത്തിന്റെയും ന്യൂനപക്ഷ സമുദായത്തിന്റെയും ഭരണഘടനാ പരമായ അവകാശമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍.

ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ സേവന ശുശ്രൂഷകള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പുതുതലമുറയുടെ സമഗ്രമായ വളര്‍ച്ചയാണ് എക്കാലവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യം വച്ചിട്ടുള്ളത്. തലമുറകളായി ക്രൈസ്തവ സഭയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചിട്ടുള്ളവര്‍ നാനാജാതി മതസ്ഥരാണ്.

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അന്യമതസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒരു കാലത്തും ഉണ്ടായിട്ടില്ല. ക്രൈസ്തവ സ്ഥാപനങ്ങളിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ യാതൊരു കാരണവശാലും ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

ഭരണ രംഗത്തെ പരാജയങ്ങള്‍ മറികടക്കാന്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതും വിവാദ പരാമര്‍ശങ്ങളിലൂടെ ജനങ്ങളില്‍ മതപരവും വര്‍ഗീയപരവും വേര്‍തിരിവ് സൃഷ്ടിക്കുന്നതും ആര്‍ക്കും ഭൂഷണമല്ല.

മതപരമായ പ്രാര്‍ത്ഥനകള്‍ ഇതര മതസ്ഥരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടിയ പരാതികള്‍ അന്വേഷണ വിധേയമാക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?