ഇടുക്കി: മാതൃകാ ജീവിതങ്ങള്‍ കുറയുന്നത് സമൂഹത്തിന് ദോഷകരമാകുമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപത ക്രിസ്തു ജ്യോതി വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം സംഘടനകളുടെയും സംയുക്ത വാര്‍ഷികം മുരിക്കാശേരി പാവനാത്മ കോളേജില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവവിശ്വാസത്തിന്റെ തലത്തില്‍ നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ജീവിതം ഒരു സാക്ഷ്യമായി മാറണം. മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും പുതുതലമുറയ്ക്കും സമകാലികര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തണം. ക്രൈസ്തവര്‍ എന്ന നിലയില്‍ ക്രിസ്തീയ വിശ്വാസവും ക്രിസ്തീയ ധാര്‍മികതയും ശീലിക്കുന്നവരും അതിനു സാക്ഷ്യം വഹിക്കുന്നവരുമായി നാം മാറണമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
രൂപതയുടെ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ മാഗസിന്‍ പ്രകാശനം മോണ്‍. അബ്രഹാം പുറയാറ്റ് നിര്‍വഹിച്ചു. ഈ വര്‍ഷത്തെ പ്രവര്‍ത്തനം മാര്‍ഗരേഖ മോണ്‍. ജോസ് നരിതൂക്കില്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ മികവുപുലര്‍ത്തിയ സണ്‍ഡേ സ്‌കൂളുകള്‍ക്കും സംഘടനാ യൂണിറ്റുകള്‍ക്കും യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇടുക്കി രൂപതാ ക്രിസ്തുജ്യോതി വിശ്വാസ പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്റെയും ഡയറക്ടര്‍ ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജിതിന്‍ പാറയ്ക്കല്‍, ഫാ ജൂബിന്‍ കായംകാട്ടില്‍, ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സെസില്‍ ജോസ്, മാര്‍ട്ടിന്‍ മാത്യു, ജെയിംസ് തോമസ്, സിസ്റ്റര്‍ സ്റ്റാര്‍ലറ്റ് സിഎംസി എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *