കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കളക്ടറേറ്റിനു മുന്നില്‍ വിവിധ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുനമ്പം ജനതയെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കണം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന കാലവിളംബം ആസന്ന ഭാവിയില്‍ വലിയ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ജോസഫ് ജൂഡ് ഓര്‍മ്മ പ്പെടുത്തി.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കുടുംബി സേവ സമാജം സംസ്ഥാന പ്രസിഡന്റ് എ.എസ് ശ്യാംകുമാര്‍, എസ്എന്‍ഡിപി മുനമ്പം ശാഖാ പ്രസിഡന്റ് മുരുകന്‍ കാതികുളത്ത്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, കെഎല്‍സിഡബ്യുഎ സംസ്ഥാന ട്രഷറര്‍ റാണി പ്രദീപ്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ്, കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി തറയില്‍ സിപി, ചെയര്‍മാന്‍ ജോസഫ് റോക്കി, വൈസ് ചെയര്‍മാന്‍ ജോസഫ് ബെന്നി, കോട്ടപ്പുറം രൂപത കെഎല്‍സിഎ പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, സിഎസ്എസ് കോട്ടപ്പുറം രൂപത പ്രസിഡന്റ് ജിസ് മോന്‍ ഫ്രാന്‍സിസ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്ക്, കെഎല്‍സിഎ വരാപ്പുഴ അതിരൂപത നേതാക്കളായ ബാബു ആന്റണി, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
ധര്‍ണ്ണക്ക് മുന്നോടിയായി മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍നിന്ന് കളക്ടറേറ്റിന്റെ തെക്കേ ഗേറ്റിലേക്ക് റാലി നടന്നു. വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലെ അല്മായ നേതാക്കളും എസ്എന്‍ഡിപി, കുടുംബി, വേട്ടുവ, ധീവര തുടങ്ങിയ സമുദായ ങ്ങളുടെ നേതൃനിരയും മുനമ്പം ജനതയും വൈദികരും, സന്യ സ്തരും, കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈ എം, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, കെഎല്‍ എം തുടങ്ങിയ സംഘടനകളുടെ നേതാക്കളും ഉള്‍പ്പെടെ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *