കാക്കനാട്: ലോകസമാധാനത്തിനും സായുധസംഘര്‍ഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ സമാശ്വാസത്തിനുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോടെ നാളെ (ഓഗസ്റ്റ് 22) ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നാളെ സീറോമലബാര്‍ സഭയിലും പ്രാര്‍ത്ഥനാദിനമായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പ്രഖ്യാപിച്ചു.
കഴിയുന്ന എല്ലാവരും ഉപവസിക്കണമെന്നും സാധിക്കുന്നിടത്തോളം എല്ലാ ദേവാലയങ്ങളിലും സമര്‍പ്പിതഭവനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ സര്‍ക്കുലറില്‍ മാര്‍ തട്ടില്‍ നിര്‍ദ്ദേശിച്ചു.
പരിശുദ്ധ പിതാവിനോടും സാര്‍വത്രികസഭയോടും ചേര്‍ന്നു സമാധാനത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ സീറോമലബാര്‍ സഭയെയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം. കര്‍ത്താവിന്റെ കാരുണ്യം ലോകം മുഴുവന്റെ മേലും നമ്മിലും വര്‍ഷിക്കപ്പെടുന്നതിന് സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്യാമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *