കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്‌നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്‌നേഹിക്കുക, കണ്ടുമുട്ടുന്നവര്‍ക്ക് പുഞ്ചിരി നല്‍കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള്‍ കീഴടക്കുക എന്നിവയായിരുന്നു മാര്‍ തൂങ്കുഴിയുടെ മുഖച്ഛായ.
സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ അതുല്യമായആത്മീയ സേവനം എന്നും ഓര്‍മിക്കപ്പെടും. വിനയവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അനവധി വിശ്വാസികള്‍ക്കു പ്രചോദനമായി മാറി. വ്യക്തിപരമായി അദ്ദേഹത്തോടുള്ള ബന്ധം ആഴമേറിയതാണ്.
തൊടുന്നതൊക്കെ പൊന്നാക്കുന്ന വ്യക്തിത്വമാണ് മാര്‍ ജേക്കബ് തൂങ്കുഴിയുടേത്. കാരണം, അദ്ദേഹം ദൈവത്തോട് ചേര്‍ന്നുനടന്നു, സ്വര്‍ഗോന്മുഖമായി യാത്രചെയ്തു. അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിന് ഉത്തമ ഉദാഹരണമാണ്ക്രിസ്തുദാസി സന്യാസ സമൂഹം.
മാനന്തവാടി രൂപതയെയും താമരശേരി രൂപതയെയും തൃശൂര്‍ അതിരൂപതയെയു ംകൈപിടിച്ച് നടത്തി വളര്‍ത്തിയ വ്യക്തിയാണ് ഈ ഇടയശ്രേഷ്ഠന്‍. ദൈവത്തിന്റെ ഹൃദയത്തിലും മനുഷ്യരുടെ ഹൃദയങ്ങളിലും അദ്ദേഹം എന്നും ജീവിക്കുമെന്ന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *