Follow Us On

18

September

2025

Thursday

ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം

ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം
ഇരിങ്ങാലക്കുട: അഗാധമായ ആത്മീയതയുടെയും മാനവിക തയുടെയും സമന്വയ രൂപമായിരുന്നു മാര്‍ ജേക്കബ് തുങ്കുഴി എന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍.
മൂന്നു രൂപതകളില്‍ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്‍പാട് കേരള കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. മലയോര കര്‍ഷകരുടെ ആധികളും ആശങ്കകളും സ്വപ്നങ്ങളും ഇല്ലായ്മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിന്റെയും സ്വപ്നങ്ങളുടെയും നിഴലാട്ടമുണ്ടായിരുന്നു.
ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ ബന്ധമാണുണ്ടായിരുന്നത്. രൂപതയുടെ വളര്‍ച്ചയിലും വികസന പദ്ധതികളും അദ്ദേഹം ഏറെ താല്‍പര്യം പ്രകടിപ്പിച്ചു.
സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകം കൂടിയാണ് മാര്‍ തുങ്കുഴി. മാറുന്ന കാലത്തിനനുസരിച്ച് അജപാലന ശുശ്രൂഷയില്‍ കൂടുതല്‍ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശ മുണ്ടാകണമെന്ന് അദ്ദേഹം ജീവിതത്തിലുടനീളം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. സഫലമായ ആ ജീവിതത്തിന് പിതാവായ ദൈവം പ്രതിഫലം നല്‍കട്ടെ എന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ പോളി കണ്ണുക്കാടന്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?