ജീവിതം മുഴുവന്‍ മിഷനുവേണ്ടി
- Featured, LATEST NEWS, നോട്ടത്തിനപ്പുറം
- January 16, 2025
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാശിയുടെ, വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ചുഴിയിലേക്ക് ചിലപ്പോഴൊക്കെ നമ്മളറിയാതെ അകപ്പെടും. സ്‌നേഹം മാത്രം ആണ് ഒരേ ഒരു പിടിവള്ളി രക്ഷപെടാന്‍. സ്‌നേഹം ആണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല long term Investment എന്ന് ഓര്‍മിപ്പിക്കുന്ന ഒരു സിനിമ, മെയ്യഴകന്‍. ഈ പുതുവര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ് നിറച്ച ഒരു സിനിമ ഏത് എന്ന് ചിന്തിക്കുമ്പോള്‍ മെയ്യഴകന്‍ എന്ന തമിഴ് സിനിമ ആദ്യമേ ഓടി എത്തുന്നു. സസ്‌പെന്‍സ് ഇല്ല,twist കള്‍
ജയ്‌മോന്‍ കുമരകം ആറുപതിറ്റാണ്ട് മുമ്പാണ് ജയിംസ് കുരിശേരി അച്ചന്‍ ഛാന്ദയില്‍ ആദ്യമായി എത്തുന്നത്. ഇന്നത്തെപ്പോലെ യാതൊരു സൗകര്യങ്ങളുമില്ലാത്ത കാലം. സാംസ്‌കാരികമായി ഒട്ടും വളരാത്തൊരു സമൂഹം. അവര്‍ ക്രിസ്തുവിനെക്കുറിച്ച് ഒരിക്കലും കേട്ടിട്ടുപോലുമില്ല. അവരുടെയിടയില്‍ ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടശേഷം 1968 മുതല്‍ അദേഹം തന്റെ മിഷന്‍ പ്രവര്‍ത്തനം ഛാന്ദായില്‍ തന്നെ തുടരുകയായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും അദ്ദേഹം സേവനം ചെയ്തു. വീടുകളില്ലാതെ കഷ്ടപ്പെടുന്നവരും സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളുമൊക്കെയായിരുന്നു ആ
ജയ്‌മോന്‍ കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള്‍ കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.
ജയ്‌മോന്‍ കുമരകം ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ളള ബന്ധം ശരിയായി പോകണമെങ്കില്‍ അവരിരുവരും വിവേകത്തോടെ പെരുമാറണം. വിവേകമില്ലാതെ പെരുമാറുന്നതിന് ഇതാ ഒരു ഉദാഹരണം. കല്യാണം കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു: നമുക്ക് നാളെത്തന്നെ കൊടൈക്കനാലിലേക്ക് ടൂറുപോകണം. ഈ ഡയലോഗ് ഭാര്യക്ക് ഇഷ്ടമായില്ല. അവര്‍ പറഞ്ഞു; കൊടൈക്കനാല്‍ വേണ്ട, കന്യാകുമാരിയെന്നാണ് എന്റെ അഭിപ്രായം. അതേചൊല്ലി രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും അന്ന് മുഖം കറുത്തും മുറിവ് ഉണ്ടാക്കിയും സംസാരിച്ചു. അങ്ങനെ വിവാഹത്തിന്റെ ആദ്യദിവസംതന്നെ കയ്പ് നിറഞ്ഞതായി. എങ്ങോട്ട് യാത്ര പോകണം
ഒരു പട്ടാളക്കാരന്‍ സൈനികസേവനത്തിനിടയില്‍ കൈകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രാജ്യസുരക്ഷക്കുവേണ്ടി മനസും കണ്ണുംകാതും കൂര്‍പ്പിച്ച് നില്‍ക്കുന്ന ഒരു സൈനികനിത് സാധ്യമാകുമോ? മാത്രമല്ല, വിശ്വാസികളല്ലാത്ത സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ഇതൊക്കെ ഇഷ്ടപ്പെടുമോ? പക്ഷേ ഇതിനെല്ലാം ഉത്തരമുണ്ട്, കൊല്ലം അഴീക്കല്‍ സ്വദേശി ജൂഡി മാളിയേക്കലിന്. പഴയനിയമം 14 മാസംകൊണ്ടും പുതിയനിയമം രണ്ടുമാസം കൊണ്ടുമാണ് ജൂഡി പൂര്‍ത്തീകരിച്ചത്. ഒഴിവുവേളകളില്‍ ബൈബിള്‍ എഴുതിത്തുടങ്ങിയതിലൂടെ ഹൃദയത്തില്‍ രൂപപ്പെട്ട സന്തോഷം വാക്കുകള്‍ക്കതീതമാണെന്ന് ജൂഡി പറയുന്നു. ശാരീരികവും മാനസികവുമായ സൗഖ്യവും സഹപ്രവര്‍ത്തകരില്‍ പോലും തികഞ്ഞൊരു
ജയ്‌മോന്‍ കുമരകം വളരെ കാര്‍ക്കശ്യത്തോടെയും ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും നടത്തേണ്ടുന്ന പല പരീക്ഷകളുടെയും വിശ്വാസ്യത നഷ്ടപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ധാരാളമായി കേള്‍ക്കുന്നത്. വളരെ ഗൗരവത്തോടെ നാം കണ്ടിരുന്ന നീറ്റ് പരീക്ഷയില്‍ പോലും തട്ടിപ്പിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ ആരാണ് അമ്പരക്കാത്തത്? പരീക്ഷാനടത്തിപ്പിലെ ഗൗരവമില്ലായ്മയും ഉത്തരവാദിത്വക്കുറവും നാം നേരിടുന്ന യാഥാര്‍ഥ്യമാണ്. നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ ചോദ്യപേപ്പര്‍ ചോരുന്നത് സാധാരണമല്ലേ? അല്ലെങ്കില്‍ പരീക്ഷക്ക് വരുന്ന ചോദ്യങ്ങളില്‍ ചിലതെങ്കിലും സിലബസിന് പുറത്തുള്ളതല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളോട് അധികൃതര്‍ കാട്ടുന്ന
ജയ്‌മോന്‍ കുമരകം കഴിഞ്ഞയാഴ്ച വാട്‌സാപ്പ് വഴി വൈറലായൊരു വീഡിയോ ഉണ്ട്. സിറ്റ്ഔട്ടിലെ കസേരയിലിരിക്കുന്ന വയോധികനെ മകന്‍ അക്രമിക്കുന്ന രംഗം. കൈകൊണ്ടൊന്ന് എതിര്‍ക്കുകപോലും ചെയ്യാതെ ആ അപ്പന്‍ മകന്റെ മര്‍ദ്ദനമത്രയും ഏറ്റുവാങ്ങുകയാണ്. ഓടിയെത്തിയ അയല്‍ക്കാര്‍ അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കയറ്റുമ്പോഴും പിന്നാലെയെത്തി മകന്‍ അക്രമിക്കുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് നടന്ന സംഭവമെന്ന് പറഞ്ഞ് കയ്യൊഴിയാമെങ്കിലും ഇതിനേക്കാള്‍ ക്രൂരമായ ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ദേശത്തും നടക്കുന്നുണ്ട്. വൃദ്ധ മാതാപിതാക്കള്‍ മക്കളുടെ പീഡനത്തിന്റെ ഇരകളാക്കപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ അടുത്ത നാളില്‍
”ആര്‍ക്കെങ്കിലും നന്മ ചെയ്യണമെങ്കില്‍ വൈകരുത്. കാരണം ഇനി ഈ വഴിയെ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.” സ്റ്റീഫന്‍ ഗ്രെല്ലറ്റ് എന്ന പണ്ഡിതന്റെ വാക്കുകളാണിത്. 1773 നവംബര്‍ 16-ന് ഫ്രാന്‍സില്‍ ജനിച്ച്, പിന്നീട് അമേരിക്കയില്‍ താമസിച്ച്, 1865 നവംബര്‍ 16-ന് മരിച്ച വ്യക്തിയാണ് സ്റ്റീഫന്‍ ഗ്രെല്ലറ്റ്. ഇദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ ഏറ്റവും പ്രധാനം ഇനി ഞാനീ വഴി വരുമോ ഇല്ലയോ അറിഞ്ഞുകൂടാ എന്നതാണ്. ഇതാണ് നമ്മുടെ ജീവിത സംഗ്രഹവും. ഒരുപക്ഷേ ഒരേ വഴിയിലൂടെ വര്‍ഷങ്ങളോളം നമ്മള്‍ നടന്നിട്ടുണ്ടാകാം. ഒരിടത്ത്
Don’t want to skip an update or a post?