Follow Us On

27

January

2021

Wednesday

 • എന്റെ നായകന്‍ ക്രിസ്തുമാത്രം!

  എന്റെ നായകന്‍ ക്രിസ്തുമാത്രം!0

  കൂദാശാനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനാജീവിതത്തിനും നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച്  പ്രമുഖ സിനിമാ താരവും പരസ്യചിത്രസംവിധായകനുമായ സിജോയ് വര്‍ഗീസ് പങ്കുവെക്കുന്നു, ഈ ക്രിസ്മസ് നാളില്‍. സിനിമയിലൊരു വേഷമാണോ, ക്രിസ്തുവിലുള്ള വിശ്വാസമാണോ പ്രധാനം?  ചോദ്യം സിജോയ് വര്‍ഗീസിനോടാണെങ്കില്‍, ക്രിസ്തുവിശ്വാസം എന്നുതന്നെയാകും ഉത്തരം. വെറും ഭംഗിവാക്കല്ല, ലഭിക്കുമായിരുന്ന ഒരു ഗംഭീര റോള്‍, ക്രിസ്തുസാക്ഷ്യത്തിന് വിരുദ്ധമാകുമെന്ന ബോധ്യത്താല്‍ വേണ്ടെന്നുവെച്ചിട്ടുണ്ട് സിജോയ്. ആ റോള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം സംവിധായകനോട് പറഞ്ഞ കാരണംകൂടി അറിഞ്ഞോളൂ: “ആ കഥാപാത്രം എന്റെ വിശ്വാസത്തിന് എതിരാണ്.” ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ എന്ന ചിത്രത്തിലെ ബൈക്ക്

 • പോളണ്ടിലെ പുൽക്കൂട്ടിൽ വിശുദ്ധ ജോൺപോളും! സവിശേഷം പോളിഷ് ക്രിസ്മസ്

  പോളണ്ടിലെ പുൽക്കൂട്ടിൽ വിശുദ്ധ ജോൺപോളും! സവിശേഷം പോളിഷ് ക്രിസ്മസ്0

  അന്ത്യത്താഴം ഓര്‍മിപ്പിക്കുന്ന ക്രിസ്മസ് ഈവ്, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രതിമ ഇടം പിടിക്കുന്ന പുല്‍ക്കൂട്, ദൈവാലയം നിറഞ്ഞു കവിയുന്ന വിശ്വാസികള്‍… നാല് പതിറ്റാണ്ടുമുമ്പ് കമ്മ്യൂണിസ്റ്റ് പോളണ്ടില്‍നിന്ന് ലഭിച്ച ക്രിസ്മസ് അനുഭവം പങ്കുവെക്കുന്നു ചിന്തകനും എഴുത്തുകാരനുമായ റവ. ഡോ. എ. അടപ്പൂര്‍ എസ്.ജെ. ലോകത്തില്‍ എവിടെയും ക്രിസ്മസ് അമൂല്യമാണ്. അന്നത്തെ ആരാധനയുടെയും ആഹ്ലാദത്തിന്റെയും കേന്ദ്രം ക്രിസ്തു തന്നെ. വിവിധ നാടുകളില്‍ അവയുടെ ബാഹ്യപ്രകടനം വ്യത്യസ്ഥമാകുമെങ്കിലും ക്രൈസ്തവരുടെ ഏകത്വത്തെയും നാനാത്വത്തെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു രംഗം പോളണ്ടിലെ ക്രിസ്മസ്

 • എന്തായിരിക്കണം ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനം?

  എന്തായിരിക്കണം ഈ വര്‍ഷത്തെ ക്രിസ്മസ് സമ്മാനം?0

  ലോകത്തിന്റെ പ്രകാശമായ ക്രിസ്തു ഹൃദയത്തില്‍ പിറക്കുമ്പോള്‍ വിശുദ്ധി നിറഞ്ഞ ഒരു ഹൃദയമാകണം, ഉണ്ണീശോയ്ക്ക് ഈ ക്രിസ്മസില്‍ നാം നല്‍കേണ്ട സമ്മാനമെന്ന് ഓര്‍മിപ്പിക്കുന്നു, നിരവധി ആത്മീയ ലേഖനങ്ങളുടെ രചയിതാവായ മിനി തട്ടില്‍. ഡിസംബര്‍ 24. വീട്ടില്‍ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചേട്ടനും ചേച്ചിയും കൂടി സാന്താക്ലോസിന്റെ രൂപം ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ്. വലിയ കൗതുകത്തോടെ ഞാനും അത് നോക്കിക്കൊണ്ടിരുന്നു. ആദ്യം മുളങ്കമ്പുകള്‍ വെച്ചുകെട്ടി മനുഷ്യന്റെ ഏകദേശരൂപം ഉണ്ടാക്കി. പിന്നെ, അതിനുമേല്‍ പഴയ ചാക്കുകള്‍ ചുറ്റിക്കെട്ടി ആ രൂപത്തെ “വണ്ണം വെപ്പിച്ചു’.

 • ക്രിസ്മസില്‍ ധ്യാനിക്കാന്‍ മൂന്ന് വിചാരങ്ങള്‍

  ക്രിസ്മസില്‍ ധ്യാനിക്കാന്‍ മൂന്ന് വിചാരങ്ങള്‍0

  ക്രിസ്മസ് ആനന്ദത്തിന്റെ വിശേഷമായത് എങ്ങനെ എന്ന അന്വേഷണത്തില്‍ വെളിച്ചം പകരുന്ന മൂന്ന് വിചാരങ്ങള്‍ പങ്കുവെക്കുന്നു റവ.ഡോ.റോയ് പാലാട്ടി സി.എം.ഐ കുഞ്ഞ് പിറന്നാല്‍ ഒരു വീടിനോ നാടിനോ സമുദായത്തിനോ ഗോത്രത്തിനോമാത്രം ആനന്ദം പകരുന്ന ഒന്നായിരുന്നു, അന്നുവരെ. എന്നാല്‍ കാലിത്തൊഴുത്തിലെ ഉണ്ണി രക്ഷകനെ തേടുന്ന എല്ലാവര്‍ക്കും ആനന്ദപ്പുലരി നല്‍കി. കാത്തിരിപ്പിന്റെ സുവിശേഷമായിരുന്നു ഉണ്ണിയേശു. വെറുമൊരു കാത്തിരിപ്പിന്റെ സന്തതിയല്ല, തലമുറകളായി പ്രവാചകര്‍ സ്വപ്‌നം കണ്ടതും ദാര്‍ശനികര്‍ അനുധ്യാനിച്ചതും സഞ്ചാരികള്‍ ഉന്നംവെച്ചതും ഈയൊരു അവതാരത്തെയാണ്. അതുകൊണ്ടുതന്നെ, ഈയൊരു പിറവിക്ക് സമാനതകളില്ല. ക്രിസ്മസിന്റെ തലേരാത്രിയിലും ഇടയസ്ത്രീകളോട്

 • ജാഗ്രത! ക്രിസ്മസ് ആഘോഷത്തിന് സാത്താനും തയാര്‍!

  ജാഗ്രത! ക്രിസ്മസ് ആഘോഷത്തിന് സാത്താനും തയാര്‍!0

  ക്രിസ്തുവില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാത്താന്‍ തന്ത്രത്തെ ജാഗ്രതയോടെ നേരിടണമെന്ന് ഓര്‍മിപ്പിക്കുന്നു ലേഖകന്‍. സര്‍വതും പിടിച്ചടക്കുന്ന സെക്യുലറിസം ആത്മീയതയെയും ആസൂത്രിതമായി കീഴടക്കുകയാണ്. ആധുനികതയുടെ ആഢംബര സംസ്‌കാരത്തില്‍ ആത്മീയാഘോഷങ്ങളുടെ പ്രസക്തി നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ആത്മീയപശ്ചാത്തലം നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുമ്പോള്‍ തിരിച്ചറിവോടെ പ്രതികരിക്കാന്‍പോലും കഴിയുന്നില്ല വലിയശതമാനം വിശ്വാസികള്‍ക്കും. രാഷ്ട്രീയ, സാംസ്‌കാരിക, ബൗദ്ധികതലങ്ങളില്‍ ചരിത്രത്തിലൂടെ ക്രൈസ്തവികത ചെലുത്തിയ സ്വാധീനം ഉന്മൂ ലനം ചെയ്യാന്‍ മാത്സര്യബുദ്ധിയോടെ മുന്നേറുകയാണ് സമകാലിക പ്രത്യയശാസ്ത്രങ്ങള്‍. വിശ്വാസം സ്വകാര്യവല്‍ക്കരിക്കപ്പെടണമെന്നും

 • മിഷന്‍ ഇറാക്ക് !

  മിഷന്‍ ഇറാക്ക് !0

  ഇറാക്കിലേക്കോ കേട്ടവര്‍ കേട്ടവര്‍ മുഖത്തേക്ക് അതിശയത്തോടെ നോക്കി; മരിക്കാന്‍ അത്ര ഇഷ്ടമാണോ എന്ന ഭാവത്തോടെ. ഇറാക്കിലേക്ക് ഒഴിച്ച് മറ്റെവിടെ വേണമെങ്കിലും പൊയ്‌ക്കൊള്ളുക എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള്‍ കേവലം ഉപചാര വാക്കുകളല്ലെന്നും തങ്ങളോടുള്ള കരുതലാണ് അവരെക്കൊണ്ടത് പറയിക്കുന്നതെന്നും സിസ്റ്റര്‍ അന്നക്കും സിസ്റ്റര്‍ ടെസിനും അറിയാമായിരുന്നു. ടോം ഉഴുന്നാലില്‍ അച്ചന്റെയും യെമനില്‍ കൊല ചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെയുമൊക്കെ അനുഭവങ്ങള്‍ ഇവരുടെ മനസിലും പച്ചകെടാതെ ഉണ്ടായിരുന്നു. സിഎംസി സന്യാസിനി സഭയിലെ എറണാകുളം പ്രൊവിന്‍സിലെ അംഗമാണ്

 • ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍

  ദൈവത്തിന്റെ ലൈറ്റ്ഹൗസുകള്‍0

  25000 രൂപയ്ക്ക് എത്ര വീടു പണിയാമെന്ന് ചോദിച്ചാല്‍ ഒരു വീടിന്റെ അടിത്തറ കെട്ടാന്‍പോലും തികയില്ലെന്നായിരിക്കും മറുപടി. എന്നാല്‍ ഈ ചോദ്യം സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിനോടാണെങ്കില്‍ ഉത്തരം 142 എന്നായിരിക്കും.10 വര്‍ഷങ്ങള്‍ക്കുമുമ്പ് കടമായി ലഭിച്ച 25,000 രൂപകൊണ്ട് ആരംഭിച്ച ദൗത്യത്തിലൂടെ സിസ്റ്റര്‍ ഇതിനകം 142 വീടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 12 വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. ആ വീടുകള്‍ക്കുവേണ്ടി അനേകം കുട്ടികള്‍ ജന്മദിന ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചു. വിവാഹ വാര്‍ഷികങ്ങളിലെ ആഘോഷങ്ങള്‍ ഉപേക്ഷിച്ച അധ്യാപകരും തിരുനാളുകളുടെ പ്രൗഢി കുറച്ച ഇടവകകളും

Latest Posts

Don’t want to skip an update or a post?