Follow Us On

26

December

2024

Thursday

  • സ്‌പെഷ്യല്‍ ക്രിസ്മസ്‌

    സ്‌പെഷ്യല്‍ ക്രിസ്മസ്‌0

      ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS     2019 ല്‍ പുറത്തിറങ്ങിയ ഒരു കോമഡിഡ്രാമയാണ് ‘The Peanut Butter Falcon’. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സാക്ക് എന്ന യുവാവ് താന്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമില്‍ നിന്ന് അവിടുത്തെ ഒരു അന്തേവാസിയുടെ സഹായത്തോടെ രക്ഷപെടുന്നു. ‘സോള്‍ട്ട് വാട്ടര്‍ റെഡ്‌നെക്ക്’ എന്ന തന്റെ ആരാധനാപാത്രത്തില്‍ നിന്നും പ്രൊഫഷണല്‍ റസിലിംഗ് പഠിക്കുക എന്നതാണ് സാക്കിന്റെ ലക്ഷ്യം. നഴ്‌സിംഗ് ഹോമില്‍ നിന്ന് രക്ഷപെടുന്ന സാക്ക് എത്തിപെടുന്നത് ടൈലര്‍ എന്ന ജോലി നഷ്ടപ്പെട്ട

  • മരണത്തിന്റെ പിറ്റേന്ന്‌

    മരണത്തിന്റെ പിറ്റേന്ന്‌0

    മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്‌നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്‍. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട

  • നിയോഗങ്ങള്‍

    നിയോഗങ്ങള്‍0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന്‍ കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ

  • വര്‍ഷങ്ങള്‍ക്കു ശേഷം…

    വര്‍ഷങ്ങള്‍ക്കു ശേഷം…0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഈശോ എല്ലാം ഓര്‍മക്കായി ചെയ്തു. അവന്‍ തന്നെ ഓര്‍മയായി. എന്നും എന്നില്‍ നിറയുന്ന ഓര്‍മ്മ. ആ ഓര്‍മയില്‍ നില്‍ക്കുമ്പോള്‍, പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഹൃദയത്തില്‍ ആരൊക്കെയുണ്ട്.? ഓര്‍മയില്‍ ആരൊക്കെയുണ്ട്..? ജീവിതമെന്നാല്‍ ഓര്‍മകളുടെ പുസ്തകം തന്നെ.. ഇടയ്‌ക്കൊക്കെ എടുത്തുവായിക്കുന്ന പുസ്തകം. ഓര്‍മകള്‍ പോകുന്നത് ഒത്തിരി പുറകോട്ടാണ്. സ്‌കൂളില്‍ നിന്നും പത്തുമിനിറ്റ് നടന്നാല്‍ വീടായി. കട്ടപ്പന സെന്റ് ജോര്‍ജില്‍ പഠിക്കുന്ന കാലം. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ മുതല്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടില്‍ പോയിത്തുടങ്ങി. ചോറുണ്ണാന്‍ വീട്ടില്‍

  • തിരികെ വരാം…

    തിരികെ വരാം…0

     ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഒരു ദിവസം സ്‌കൂളില്‍ നിന്നും വരുമ്പോള്‍ പോലീസ് വണ്ടികള്‍ മൂന്നെണ്ണം പാഞ്ഞുപോകുന്നത് കണ്ടു. അക്കാലത്ത് പോലീസ് വണ്ടികളൊക്കെ കണ്ടാല്‍ ഞങ്ങളും പുറകെ ഓടും. ഏലക്കാടുകളില്‍ തടി കടത്തുന്ന ചേട്ടന്മാരെ പോലീസ് ഓടിച്ചുപിടിക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടിലേക്ക് ചെല്ലും മുമ്പ് ഒരു കയറ്റം ഉണ്ട്. താഴെ എത്തിയപ്പോഴേ കണ്ടു പോലീസ് ജീപ്പുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്, ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ സൈഡിലാണ്. ഒരു വലിയ ആള്‍ക്കൂട്ടവും അവിടെയുണ്ട്. എന്തൊക്കെയോ സ്വരവും കേള്‍ക്കാം. ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ ഇങ്ങനെ

  • വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌

    വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഇഫാക്കാര എന്നൊരു ഗ്രാമമുണ്ട്. ആഫ്രിക്കയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം അവിടെ പോയപ്പോള്‍ മക്കാണ്ട എന്നൊരു മനുഷ്യനെ കണ്ടുമുട്ടി. ഏതാണ്ട് 60 വയസ് പ്രായമുള്ള ഒരാള്‍. മക്കാണ്ട ആ ഗ്രാമത്തിലേക്ക് എവിടെനിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല. അയാള്‍ക്ക് ഒരു പ്രത്യേകതയുണ്ട് സൈക്കിളിലാണ് സഞ്ചാരം. ആ സൈക്കിള്‍ ആണ് അദ്ദേഹത്തിന്റെ വീട്. സൈക്കിളില്‍ വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവുമുണ്ട്. മക്കാണ്ട അധികം സംസാരിക്കില്ല. ചെറിയ മൂളലുകള്‍ മാത്രം. ആംഗ്യങ്ങളിലൂടെ ആണ് കൂടുതലും സംസാരിക്കുന്നത്.

  • കണക്ക് ചരിതം

    കണക്ക് ചരിതം0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS തോല്‍ക്കുമോ എന്നുള്ള ഭയം ആണ് പല അനിഷ്ടങ്ങളുടെയും കാരണമെന്നു തോന്നാറുണ്ട്. ജീവിതത്തില്‍ തോറ്റുപോകാന്‍ ഭയമാണ്. തോല്‍വിക്ക് കുറുകെ നില്‍ക്കുന്നവരോട് ഒക്കെ നമുക്ക് വെറുപ്പാണ്. കണക്ക് ഒരു ബാലികേറാമലയായിരുന്നു. കണക്ക് വെറുത്തതുപോലെ മറ്റൊന്നും അത്ര വെറുത്തിട്ടില്ല. നാലാം ക്ലാസില്‍ അന്നമ്മ ടീച്ചര്‍ ആണ് കണക്ക് പഠിപ്പിച്ചത്. നല്ല ഉയരമുള്ള ശോഭനയെ പോലെ ചിരിക്കുന്ന ടീച്ചര്‍. സ്‌കൂളിന് തൊട്ടു താഴെ തന്നെയാണ് ടീച്ചറിന്റെ വീടും. കണക്കിനെ വെറുത്തതിന്റെ കൂട്ടത്തില്‍ ടീച്ചറെയും ഇഷ്ടമല്ലായിരുന്നു. കണക്ക് പീരീഡ്

  • ഒറ്റയടിപ്പാത

    ഒറ്റയടിപ്പാത0

     ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’ ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍ നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും

Don’t want to skip an update or a post?