Follow Us On

28

March

2024

Thursday

  • പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ

    പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ0

    പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി

  • പൂഞ്ഞാറും തിരിച്ചറിവുകളും

    പൂഞ്ഞാറും തിരിച്ചറിവുകളും0

    ഫാ. ഡോ. മൈക്കിൾ പുളിക്കൽ, കെസിബിസിയുടെ ജാഗ്രതകമ്മീഷൻ സെക്രട്ടറി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും

  • നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും

    നിര്‍ദിഷ്ട പ്രാര്‍ത്ഥനയും വസ്തുക്കളും ഉപയോഗിക്കണം, ഇല്ലെങ്കില്‍ കൂദാശ അസാധുവാകും0

    വത്തിക്കാന്‍ സിറ്റി: കൗദാശിക പ്രാര്‍ത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാല്‍ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാന്‍. ‘ജെസ്തിസ് വെര്‍ബിസ്‌ക്വേ’ എന്ന ലത്തീന്‍ ശീര്‍ഷകത്തില്‍ വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവേല്‍ ഫെര്‍ണാണ്ടസുമാണ് കുറിപ്പില്‍ ഒപ്പുവച്ചിരിക്കുന്നത്. കൂദാശയുടെ പരികര്‍മ്മത്തിനായുള്ള നിര്‍ദിഷ്ട സൂത്രവാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും ക്രിയാത്മകതയുടെ മറപിടിച്ച് യഥേഷ്ടം മാറ്റാന്‍ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും, അതായത്,

  • സഹോദരങ്ങളുടെ ബലി

    സഹോദരങ്ങളുടെ ബലി0

    ”കര്‍ത്താവ് കായേനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്റെ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം” (ഉല്‍. 4:6-7). മനുഷ്യന്‍ ദൈവത്തിനര്‍പ്പിക്കുന്ന ആദ്യബലിയാണ് കായേന്റെയും ആബേലിന്റെയും ബലി. സഹോദരങ്ങള്‍ അവരുടെ ജീവിതമാര്‍ഗത്തിന്റെ ഒരോഹരി ദൈവത്തിന് നല്‍കുന്നു. ഒരാള്‍ക്ക് ഒരു പുഷ്പം നല്‍കുമ്പോള്‍ പുഷ്പത്തിന്റെ വലുപ്പമല്ല, നല്‍കുന്നവന്റെ വലുപ്പമാണ് പ്രധാനം. സ്‌നേഹം സമര്‍പ്പണമാക്കാന്‍ ചിലതു നല്‍കണം. ചങ്ക് പറിച്ചു നല്‍കാനാവാത്തതുകൊണ്ട് കടുത്ത സ്‌നേഹത്തില്‍ ചങ്കിലെ ചോരയുടെ നിറമുള്ള പുഷ്പം നല്‍കുന്നു.

  • ക്രിസ്തുവിന്റെ പരിമളം

    ക്രിസ്തുവിന്റെ പരിമളം0

    ”മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്താ. 5:16). ക്രിസ്തുവിനൊപ്പം ചരിക്കുന്നവര്‍ക്ക് അവന്റെ ഗന്ധമുണ്ടാകണമല്ലോ. അന്നൊരിക്കല്‍കൂടി ക്രിസ്തു ലാസറിന്റെയും അവന്റെ സഹോദരിമാര്‍ മാര്‍ത്താ, മറിയത്തിന്റെയും വീട്ടില്‍ പോയി. തന്റെ കുരിശുമരണത്തിന്റെ ഏറ്റവും അടുത്ത ദിനത്തില്‍ ചെയ്ത അത്ഭുതമായിരുന്നു ലാസറിനെ മരണത്തില്‍നിന്നും ഉയിര്‍പ്പിച്ചത്. ഏറെപ്പേര്‍ ലാസറിനെപ്രതി യേശുവില്‍ വിശ്വസിച്ചു (യോഹ. 12:11). പുരോഹിതപ്രമാണികളെ ഇതൊക്കെ ചൊടിപ്പിച്ചു. ലാസര്‍ അവന്റെ ഏറ്റം അടുത്ത സുഹൃത്താണ്. അവന്റെ വീട് മൂന്നുപ്രാവശ്യം

  • അജ്ഞതയ്ക്ക് മാപ്പ്

    അജ്ഞതയ്ക്ക് മാപ്പ്0

    ”യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല” (ലൂക്കാ 23:34). മാപ്പുകൊടുക്കാന്‍ ഒരു കാരണം വേണം, ആര്‍ക്കും എവിടെയും. ഒരല്‍പം ശാന്തമായിരുന്നാല്‍ നിങ്ങളുടെ തലയ്ക്ക് മുകളിലും കാരണത്തിന്റെ ഒരു മഴവില്ല് തെളിയും, മാപ്പുകൊടുക്കാനുള്ള കാരണത്തിന്റെ. കാസര്‍ഗോഡുള്ള ദേവകിയമ്മ, വിധവയാണവര്‍. കൂലിപ്പണിയെടുത്ത് ഏകമകനെ വളര്‍ത്തി അവന്റെ കല്യാണവും കഴിഞ്ഞു. വേറെ വീട്ടില്‍ താമസിക്കാനാണ് അവനും വന്നുകേറിയ പെണ്ണിനും താല്‍പര്യം. വീടുപണിയാന്‍ ഈ അമ്മയും സഹായിച്ചു. അങ്ങനെയിരിക്കെ നാട്ടിലാകെ നിലയ്ക്കാത്ത പേമാരി. പണി കിട്ടാനില്ല. അരി

  • ജീവനോടുള്ള വെല്ലുവിളികള്‍ക്ക്  മറുപടിയായി  ജീവനു വേണ്ടിയുള്ള നടത്തം

    ജീവനോടുള്ള വെല്ലുവിളികള്‍ക്ക് മറുപടിയായി ജീവനു വേണ്ടിയുള്ള നടത്തം0

    മനില (ഫിലിപ്പിന്‍സ്): മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവരെ നിയമസംവിധാനത്തിന്റെ പുറത്ത് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍, സമീപകാലത്ത് ഫിലിപ്പിന്‍സിലെ ദൈവാലയത്തിലും മോസ്‌കിലും നടന്ന ബോംബാക്രമണങ്ങള്‍, വധശിക്ഷ വീണ്ടും നിയമവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് കത്തോലിക്കര്‍ ഫിലിപ്പിന്‍സിലെ പ്രധാന നഗരങ്ങളില്‍ ജീവനുവേണ്ടിയുള്ള മാര്‍ച്ച് നടത്തി. മരണസംസ്‌കാരത്തിന് ഇരകളായ ഒരോ വ്യക്തിക്കും വേണ്ടിയുള്ള മാര്‍ച്ചാണ് ഇതെന്ന് സംഘാടകരായ അല്‍മായ കൗണ്‍സിലിന്റെയും ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അല്‍മായര്‍ക്കായുള്ള എപ്പിസ്‌കോപ്പല്‍ കമ്മീഷന്റെയും പ്രസ്താവനയില്‍ പറയുന്നു. ജീവനെ നശിപ്പിക്കുന്ന കപട ആശയസംഹിതകളെ തിരിച്ചറിയാനും അവ വെളിച്ചത്തുകൊണ്ടുവരുവാനും

  • ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി  പീറ്റര്‍ താബിച്ചിക്ക് ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരം

    ഫ്രാന്‍സിസ്‌ക്കന്‍ സന്യാസി പീറ്റര്‍ താബിച്ചിക്ക് ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരം0

    നെയ്‌റോബി (കെനിയ): ‘പീറ്റര്‍, നിങ്ങളുടെ കഥ ആഫ്രിക്കയുടെ കഥയാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിലും മറ്റ് മേഖലകളിലും ലോകത്തിലെ ഏറ്റവും മികച്ചവരോടൊപ്പം മത്സരക്ഷമതയുള്ളവരാണ് ഇവിടെയുള്ളതെന്ന് അങ്ങയുടെ കുട്ടികള്‍ തെളിയിച്ചിരിക്കുന്നു.’ പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിക്കുന്ന ഏറ്റവും മികച്ച ടീച്ചറിനുള്ള അവാര്‍ഡ് ലഭിച്ച ബ്രദര്‍ പീറ്റര്‍ താബിച്ചി ഒഎഫ്എമ്മിനെ അഭിനന്ദിച്ചുകൊണ്ട് കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനയാട്ട പറഞ്ഞ വാക്കുകളാണിത്. ദാരിദ്ര്യം കൊടുകുത്തിവാഴുന്ന പ്വാനി എന്ന ചെറുഗ്രാമത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് ബ്രദര്‍ പീറ്റര്‍ ഒഎഫ്എം. അദ്ദേഹം പഠിപ്പിക്കുന്ന

Latest Posts

Don’t want to skip an update or a post?