പതിനാലാമത്തെ വയസിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗത്തിലും ജ്ഞാനമാർഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ചു. വിശുദ്ധ അഗ്രിക്കോളസ് സുവിശേഷപ്രഘോഷണത്തിലും സാധുജന സംരക്ഷണത്തിലും അതീവ തല്പരനായിരുന്നു. വിശുദ്ധന്മാരായ ജോർജ്, അന്ത്യോക്യയിലെ മാർഗരറ്റ് എന്നിവരെപ്പോലെ ഒരു വ്യാളിയോടൊപ്പം വിശുദ്ധ അഗ്രിക്കോളസിനെ ചിത്രീകരിക്കുന്നത് പിശാചിനെതിരെ പടവെട്ടിയതുകൊണ്ടാണ്. അവിഗ്നോനിലെ ബിഷപ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് ദൈവജനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തു. എ.ഡി 700-ൽ വിശുദ്ധൻ സ്വർഗസമ്മാനത്തിനായി വിളിക്കപ്പെട്ടു.
പ്രാർത്ഥന: കൊച്ചുനാളിൽത്തന്നെ ദൈവത്തിന്റെ വിളി സ്വീകരിച്ച് ദൈവരാജ്യത്തിനുവേണ്ടി ജീവിതം മാറ്റിവച്ച വിശുദ്ധ അഗ്രിക്കോളസ്, ദൈവരാജ്യവ്യാപനത്തിനായി പ്രയത്നിക്കുവാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കണമേ.
Leave a Comment
Your email address will not be published. Required fields are marked with *