ഡിസംബർ 11
വിശുദ്ധ ദമാസുസ് റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴിൽ ഒരു വൈദിക വിദ്യാർത്ഥിയായിരിന്നു. ഇക്കാലയളവിൽ നിസിനെ വിശ്വാസ രീതിയിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ദമാസുസ് വാഴിക്കപ്പെട്ടു.സമാധാനത്തിന്റെ ഈ കാലയളവിൽ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവർത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിൻ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ലാറ്റിൻ പരിഭാഷയുടെ മുഖ്യകൃതി സഭയുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു വിശുദ്ധൻ.
വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തിൽ ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമൻ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയിൽ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാൻ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. തന്റെ 80 വർഷക്കാലത്തെ ഭരണത്തിനു ശേഷം എ.ഡി 384-ൽ ദമാസുസ് പാപ്പാ അന്ത്യനിദ്ര പ്രാപിച്ചു..
Leave a Comment
Your email address will not be published. Required fields are marked with *