കോൺസ്റ്റാന്റിനോപ്പിളിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് വിശുദ്ധ ഒളിമ്പിയാസിന്റെ ജനനം. അവളുടെ ചെറുപ്പത്തിൽ തന്നെ അവൾ അനാഥയാക്കപ്പെട്ടു. പ്രോക്കോപിയൂസിലെ മുഖ്യനായിരുന്ന അവളുടെ അമ്മാവൻ വിശുദ്ധയുടെ സംരക്ഷണം തിയോഡോസിയായെ ഏൽപ്പിച്ചു. ഒരു മുഖ്യനായിരുന്ന നെബ്രിഡിയൂസിനെ വിശുദ്ധ വിവാഹം ചെയ്തുവെങ്കിലും അധികം താമസിയാതെ അദ്ദേഹം മരിക്കുകയും വിശുദ്ധ വിധവയാക്കപ്പെടുകയും ചെയ്തു. ദൈവത്തെ സേവിക്കുന്നതിനും, കാരുണ്യ പ്രവർത്തനങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിക്കുവാൻ തീരുമാനിച്ചതിനാൽ, പിന്നീട് വന്ന വിവാഹാലോചനകളെല്ലാം അവൾ നിരസിച്ചു.
അധികം താമസിയാതെ അവൾ പുരോഹിതാർത്ഥിയായി അഭിഷിക്തയായി. മറ്റു ചില സ്ത്രീകളെയും സംഘടിപ്പിച്ചു കൊണ്ട് വിശുദ്ധ ഒരു സന്യാസിനീ സഭക്ക് തുടക്കം കുറിച്ചു. ദാനധർമ്മങ്ങളിൽ വളരെ തൽപ്പരയായിരുന്നു വിശുദ്ധ, തന്റെ പക്കൽ സഹായത്തിനായി വരുന്നവരെ നിരാശരാക്കാറില്ലായിരുന്നു. വിശുദ്ധ ഒളിമ്പ്യാസിന്റെ അവസാന വർഷങ്ങൾ രോഗത്തിന്റെയും പീഡനങ്ങളുടേയുമായിരുന്നു. ജൂലൈ 24 ന് നിക്കോമെദിയ എന്ന സ്ഥലത്ത് വച്ച് വിശുദ്ധ മരണമടഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *