വിയെന്നെയിലെ മെത്രാപ്പോലീത്തയായിരുന്ന വിശുദ്ധ മാമ്മെർട്ടൂസ്
വിയെന്നായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധ മാമ്മെർട്ടൂസ്. തന്റെ ദൈവീകതയും, അറിവും, അത്ഭുതപ്രവർത്തികളും വഴി തന്റെ സഭയിൽ വളരെയേറെ കീർത്തികേട്ട ഒരു സഭാധ്യക്ഷനായിരുന്നു വിശുദ്ധൻ മാമ്മെർട്ടൂസ്. താൻ അദ്ധ്യക്ഷനായ രൂപതയിൽ ഉപവാസങ്ങളും, യാചനാ പ്രാർത്ഥനകളും ആചരിക്കുന്ന പതിവ് വിശുദ്ധൻ നിലവിൽ വരുത്തി. പ്രത്യേകിച്ച് പ്രകൃതിദുരന്തങ്ങളുടേയും, യുദ്ധം, മഹാമാരി തുടങ്ങിയ ദൈവീകകോപത്തിന്റേതായ അവസരങ്ങളിൽ പ്രാർത്ഥനാന്തരീക്ഷം സൃഷ്ട്ടിക്കാൻ വിശുദ്ധന് സാധിച്ചു.
ഒരിക്കൽ വിയെന്നെ നഗരത്തിൽ വളരെ ഭയാനകരമായൊരു അഗ്‌നിബാധയുണ്ടായി. നഗരവാസികൾ ആകെ അമ്പരപ്പിലാവുകയും അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുകയും ചെയ്തു. പക്ഷെ വിശുദ്ധ മാമ്മെർട്ടൂസിന്റെ പ്രാർത്ഥനയാൽ പെട്ടെന്ന് തന്നെ ആ അഗ്‌നിബാധ അത്ഭുതകരമായി കെട്ടടങ്ങി. ഈ അത്ഭുതം ജനങ്ങളുടെ മനസ്സിനെ ഭയങ്കരമായി സ്വാധീനിച്ചു. പരിശുദ്ധനായ ഈ സഭാദ്ധ്യക്ഷൻ ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ട് ഭക്തിപൂർവ്വമായ പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചും, ആത്മാർത്ഥമായ മനസ്താപത്തെക്കുറിച്ചും, ജീവിതത്തിൽ സമൂലമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാൻമാരാക്കി.
ഒരു ഈസ്റ്റർ രാത്രിയിൽ വീണ്ടും ഒരു ഭയാനകമായ അഗ്‌നിബാധയുണ്ടായി, നഗരം മുൻപെങ്ങുമില്ലാത്ത വിധം ഭീകരമായ അവസ്ഥയിലായി. പതിവുപോലെ പരിശുദ്ധനായ ആ പിതാവ് തന്റെ ദൈവത്തിൽ അഭയംപ്രാപിച്ചു. തീജ്വാലകൾ ശമിക്കുന്നത് വരെ ആ പിതാവ് കണ്ണുനീരോട് കൂടി അൾത്താരക്ക് മുൻപിൽ നിന്ന് കൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ചു. വിശുദ്ധന്റെ പിൻഗാമിയായ വിശുദ്ധ അവിറ്റൂസ്, ആ ഭയാനകമായ ആ തീജ്വാലകളുടെ കെട്ടടങ്ങലിനെ ‘അത്ഭുതകര’മെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. വിനാശകരമായ ഈ രണ്ടാമത്തെ അഗ്‌നിബാധക്ക് ശേഷം വിശുദ്ധ മാമ്മെർട്ടൂസ് മെത്രാപ്പോലീത്ത വർഷംതോറും മൂന്ന് ദിവസത്തെ ഉപവാസങ്ങളും, യാചനപ്രാർത്ഥനകളുമടങ്ങിയ ഭക്തിപൂർവ്വമായ ഒരാചാരരീതി തന്റെ രൂപതയിൽ കൊണ്ട് വന്നു.
477ലാണ് വിശുദ്ധ മാമ്മെർട്ടൂസ് ഇഹലോകവാസം വെടിയുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *