Follow Us On

21

April

2025

Monday

ജൂൺ 02: രക്തസാക്ഷികളായ വിശുദ്ധ മാർസെല്ലിനൂസും, വിശുദ്ധ പീറ്ററും

രക്തസാക്ഷികളായ വിശുദ്ധ മാർസെല്ലിനൂസും, വിശുദ്ധ പീറ്ററും
റോമിലെ പുരോഹിത വൃന്ദത്തിൽപ്പെട്ട വിശുദ്ധ മാർസെല്ലിനൂസ് ഒരു പുരോഹിതനും വിശുദ്ധ പീറ്റർ ഒരു ഭൂതോഛാടകനുമായിരിന്നു. 304-ൽ ഡയോക്ലീഷന്റെ മത പീഡനകാലത്ത് മാർസെല്ലിനൂസും, പീറ്ററെയും കൊല്ലാൻ വിധിക്കപ്പെട്ടു. ന്യായാധിപന്റെ രഹസ്യ ഉത്തരവിനാൽ, അവരെ കൊല്ലുവാൻ നിയോഗിക്കപ്പെട്ടയാൾ അവരെ ഒരു വനത്തിലേക്ക് നയിച്ചു. ഒരു ക്രിസ്ത്യാനിക്കും അവരുടെ കുഴിമാടത്തിന്റെ സ്ഥലത്തേക്കുറിച്ചുള്ള അറിവുണ്ടാകാതിരിക്കുന്നതിനായിരുന്നു ഇത്. മുള്ളുകളും കുറ്റിച്ചെടികളും നിറഞ്ഞ പ്രദേശത്ത് അവരെ എത്തിച്ചതിനു ശേഷം അവരെ കൊല്ലുവാനുള്ള തന്റെ ദൗത്യത്തെകുറിച്ച് പടയാളി വിശുദ്ധരോടു വെളിപ്പെടുത്തി. ഇത് കേട്ട വിശുദ്ധർ വളരെ സന്തോഷത്തോടു കൂടി ഇടതൂർന്ന കുറ്റിച്ചെടികളും, കുന്ന് കൂടികിടക്കുന്ന കല്ലുകളും മറ്റും മാറ്റി തങ്ങളുടെ കുഴിമാടം ഒരുക്കി. തുടർന്ന് വിശുദ്ധരെ ശിരഛേദം ചെയ്തതിനു ശേഷം അതേ സ്ഥലത്ത് തന്നെ അവരെ അടക്കം ചെയ്യുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം ലൂസില്ല എന്ന് പേരായ ഒരു ഭക്തയായ സ്ത്രീ ഒരു വെളിപ്പാട് മുഖേനെ ഇതിനേകുറിച്ച് അറിയുകയും ഫിർമിനാ എന്ന് പേരായ മാറ്റൊരു സ്ത്രീക്കൊപ്പം വിശുദ്ധരുടെ മൃതദേഹങ്ങൾ അവിടെ നിന്നും മാറ്റുകയും വിശുദ്ധ തിബർത്തിയൂസിന്റെ ശവകുടീരത്തിനു സമീപമായി ലവിക്കൻ റോഡിലുള്ള ഭൂഗർഭ ശവകല്ലറയിൽ വളരെ ആദരപൂർവ്വം അവ അടക്കം ചെയ്യുകയും ചെയ്തു.
വിശുദ്ധരെ കൊലപ്പെടുത്തിയ കൊലപാതകിയുടെ വായിൽ നിന്നും താൻ ഈ വിവരങ്ങൾ നേരിട്ട് കേട്ടതായി ദമാസൂസ് പാപ്പാ സാക്ഷ്യപ്പെടുത്തുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?