Follow Us On

21

April

2025

Monday

ഓഗസ്റ്റ് 12: വിശുദ്ധ പൊര്‍ക്കാരിയൂസും സഹ വിശുദ്ധരും

അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിന്റെ തീരപ്രദേശത്ത് ഒരു വലിയ സന്യാസാശ്രമം നിര്‍മ്മിക്കപ്പെട്ടിരുന്നു. ലെരിന്‍സ് ആശ്രമമെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അവിടുത്തെ ആശ്രമാധിപനായിരുന്നു പൊര്‍ക്കാരിയൂസ്. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ലെരിന്‍സിലെ സന്യാസ സമൂഹത്തില്‍ സന്യാസിമാരും, സന്യാസാര്‍ത്ഥികളും, കൂടാതെ സന്യാസിമാരാകുവാന്‍ ആഗ്രഹിക്കുന്ന യുവാക്കളും ഉള്‍പ്പെടെ ഏതാണ്ട് അഞ്ഞൂറോളം ആളുകള്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്നുവെന്ന്‍ കരുതപ്പെടുന്നു.

ഏതാണ്ട് 732-ല്‍ അവിടുത്തെ ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസിന് ഒരു ദര്‍ശനമുണ്ടായി. ക്രൂരന്‍മാരായ അപരിഷ്കൃതര്‍ ആ ആശ്രമം ആക്രമിക്കുവാനുള്ള പദ്ധതിയിടുന്നുവെന്നായിരുന്നു ആ ദര്‍ശനത്തിന്റെ പൊരുള്‍. ഒട്ടും വൈകാതെ വിശുദ്ധ പൊര്‍ക്കാരിയൂസ് തന്റെ വിദ്യാര്‍ത്ഥികളേയും, മുപ്പത്തിആറോളം യുവ സന്യാസിമാരേയും ഒരു വഞ്ചിയില്‍ തിക്കി കയറ്റി സുരക്ഷിതമായി അയച്ചു. അവിടെ വേറെ വഞ്ചിയൊന്നുമില്ലാതിരുന്നതിനാല്‍ മറ്റുളവരെയെല്ലാം വിശുദ്ധന്‍ തന്റെ പക്കല്‍ ഒരുമിച്ചു ചേര്‍ത്തു. ആരുംതന്നെ തങ്ങളെ ആ വഞ്ചിയില്‍ രക്ഷപ്പെടുത്താതില്‍ പരാതിപ്പെട്ടില്ല. മറിച്ച്, തങ്ങള്‍ക്ക് ധൈര്യം പകരുവാന്‍ അവര്‍ ദൈവത്തോടു ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. തങ്ങളുടെ ശത്രുക്കളോട് ക്ഷമിക്കുവാനുള്ള അനുഗ്രഹം തങ്ങള്‍ക്ക് നല്‍കുവാനായി അവര്‍ ദൈവത്തോട് അപേക്ഷിച്ചു.

അധികം താമസിയാതെ സാരസെന്‍സ് എന്ന ക്രൂരന്മാര്‍ തങ്ങളുടെ കപ്പലുകള്‍ ആ തീരത്തടുപ്പിച്ചു. ആശ്രമാധിപനായിരുന്ന പൊര്‍ക്കാരിയൂസ് പ്രവചിച്ചത് പോലെ തന്നെ അവര്‍ ആ പാവപ്പെട്ട സന്യാസിമാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. വിശ്വാസത്താല്‍ നിറഞ്ഞിരുന്ന ആ സന്യാസിമാരാകട്ടെ പ്രാര്‍ത്ഥിക്കുകയും, യേശുവിനു വേണ്ടി ധൈര്യപൂര്‍വ്വം മരണം വരിക്കുവാന്‍ പരസ്പരം ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. യാതൊരു കരുണയും കൂടാതെ ക്രൂരന്‍മാരായിരുന്ന ആ ആക്രമികള്‍ തങ്ങളുടെ ഇരകളുടെ മേല്‍ പാഞ്ഞു കയറി. നാല് പേരൊഴികെ മുഴുവന്‍ പേരേയും വധിക്കുകയും ആ നാല് പേരെ അടിമകളായി കൊണ്ട് പോവുകയും ചെയ്തു. ഇപ്രകാരമാണ് ലെരിന്‍സ് ആശ്രമത്തിലെ വിശുദ്ധ പൊര്‍ക്കാരിയൂസും, മറ്റ് സന്യാസിമാരും യേശുവിന്റെ ധീരരായ രക്തസാക്ഷികളായി തീര്‍ന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?