Follow Us On

05

December

2024

Thursday

കുരിശ് പ്രണയം

കുരിശ് പ്രണയം

ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അവിചാരിതമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സന്തോഷമാകട്ടെ ദുഃഖമാകട്ടെ അതെല്ലാം നമ്മില്‍ അവിചാരിതമായി സംഭവിക്കുന്നതല്ല. അവിചാരിതമായി സംഭവിക്കുന്നത് പലതും സങ്കടത്തിന് കാരണമാകാറുണ്ട്. ഈ സങ്കടം നെഞ്ചേറ്റുമ്പോള്‍ നിരാശയും, നിരാശയെ താലോലിക്കുമ്പോള്‍ depression നും ഉണ്ടാകുന്നു എന്നാണ് മനഃശാസ്ത്രം പറയുന്നത്. പലരും ഇന്ന് നിശബ്ദ രോഗികള്‍ ആവുന്നു എന്നാണ് പഠനങ്ങള്‍ പറഞ്ഞു തരുന്നത്. മഴ കാണുമ്പോളും ഇരുള് നിറയുമ്പോഴുമെല്ലാം മനസ് ആടിയുലയുന്നത് വിഷാദത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്.

വിഷാദവും നിരാശയുമെല്ലാം ഒരാളില്‍ നിറയാനുള്ള ആദ്യ കാരണം, ചില ദുരനുഭവങ്ങളെ nature ആയി സ്വീകരിക്കാത്തത് കൊണ്ടാണ്. സഹനങ്ങളോ.. സങ്കടങ്ങളോ വിരുന്നു വരുമ്പോള്‍ അവയെ എങ്ങനെ നോക്കി കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. തോല്‍ക്കാനും ജയിക്കാനുമൊക്കെ മനസ് പാകപ്പെടുന്നത്. പലരും തോറ്റുപോകുന്നതിന്റെ കാരണം സങ്കടങ്ങളെ വിവേചിച്ചറിയാത്തത് കൊണ്ടാണ്. ഈശോയും ഇതേ മാനസിക അവസ്ഥയിലൂടെ കടന്നു പോയ മനുഷ്യാത്മാവാണ്.. ദുരിതങ്ങള്‍ ഒരിക്കലല്ല… ജനിച്ച നാള്‍ മുതല്‍ അതിന്റെ മാക്‌സിമത്തില്‍ അനുഭവിച്ച മനുഷ്യനാണ് ആ നസ്രായന്‍… എന്നിട്ടും അയാള്‍ക്ക് നിരാശയോ വിഷാദമോ ജീവിതത്തില്‍ ഏറ്റെടുക്കേണ്ടി വന്നില്ല. Depression മാറാന്‍ ഒരു മെഡിസിനും പുള്ളിക്കാരന്‍ ഒരു നീതി സ്‌റ്റോറില്‍ നിന്നും വാങ്ങി കഴിച്ചില്ല..

ക്രിസ്തു എങ്ങനെയാണു സങ്കടങ്ങളെ നോക്കിക്കണ്ടത്??
ദൈവം അനുവദിക്കുന്ന സങ്കടങ്ങളെ എനിക്കുള്ളൂ എന്ന് ഈശോയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു. സങ്കടങ്ങളില്‍ നമ്മള്‍ തളര്‍ന്നു പോകാനുള്ള കാരണം, സങ്കടങ്ങള്‍ അവിചാരി തമായി സംഭവിച്ചു എന്ന തോന്നലാണ്.. ക്രിസ്തുവില്‍ നിന്ന് നമുക്ക് പഠിക്കാം.. സങ്കടങ്ങള്‍ എന്റെ ദൈവം അറിഞ്ഞിട്ടുണ്ട്. എന്റെ ദൈവം അറിയാതെ എനിക്ക് ഒന്നും സംഭവിക്കില്ല. ഈ വിശ്വാസം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് സങ്കടങ്ങള്‍ നിരാശയ്ക്ക് കാരണമാവില്ല..
സങ്കടങ്ങളെ തള്ളിക്കളയാതെ പ്രണയിക്കുക എന്നതാണ് depression വരാതെ സൂക്ഷിക്കാനുള്ള രണ്ടാമത്തെ കുറുക്കു വഴി. ഈശോ കുരിശിനെ പ്രണയിച്ചു എന്നതാണ് അവന്റെ ജിവിതത്തിന്റെ highlight…

ജീവിതത്തില്‍ സങ്കട തിരമാലകള്‍ ഉയരുമ്പോഴും കുതറിയോടുകയല്ല വേണ്ടത്. മറിച്ച് ആ സങ്കടങ്ങളെ അങ്ങ് കേറി പ്രേമിക്കുക… അജ്‌നയെ പോലെ.. ആ പ്രണയത്തിനു വല്ലാത്ത സുഖമുണ്ടെന്നാണ് അവളുടെ അനുഭവത്തിലൂടെ പറഞ്ഞുതരുന്നത്.. ക്രൂശിതനെ അനുഭവിക്കാന്‍ ഈ സങ്കടങ്ങളോടുള്ള പ്രണയം അവള്‍ക്ക് കാരണമായി. ചില ജീവിത കുരിശുകളെ പ്രണയിച്ചു തുടങ്ങാം നമുക്ക്. അങ്ങനെ ക്രൂശിതനെ കാണാം, Depression ഒഴിവാക്കാം സുഹൃത്തേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?