Follow Us On

24

November

2024

Sunday

ജീവജലം

ജീവജലം

അവന്റെ തിരുവിലാവില്‍നിന്നും രക്തവും വെള്ളവും ഒഴുകി എന്നാണ് തിരുലിഖിതം.
എന്തിനാണാവോ ക്രൂശിതന്‍ ഈ ഹൃദയത്തില്‍ നിന്നും വെള്ളം നമുക്ക് നല്‍കാന്‍ തിടുക്കം കാണിച്ചതെന്നു കുഞ്ഞുനാളില്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. മുതിര്‍ന്നപ്പോഴാണ് തിരുവിലാ വില്‍ നിന്നൊഴുകിയ വെള്ളത്തിന്റെ രഹസ്യം ചുരുളഴിഞ്ഞു കിട്ടിയത്. ജോര്‍ദ്ദാനില്‍ വെച്ചാണ് ഈശോ ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അവന്‍ വെള്ളംകൊണ്ട് സ്‌നാപകയോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ പറന്നിറങ്ങിയതും ആത്മാവിന്റെ അഭിഷേക ജലം സ്വീകരിച്ച മിശിഹാ ആത്മാവില്‍ ജ്വലിക്കാന്‍ തുടങ്ങിയതും.

നോമ്പ് ആത്മാവിന്റെ അഭിഷേകം നേടുന്ന പുണ്യ കാലമാണ്. ഈ അഭിഷേകം മാനവന് സമ്മാനിക്കുന്ന സംഗമ വേദിയാണ് കാല്‍വരി. ആ കാല്‍വരി കയറി ക്രൂശിതനെ ധ്യാനിക്കുന്നവര്‍ക്ക് അവന്‍ നല്‍കുന്ന combo offer ആണ് തിരുരക്തം കൊണ്ടുള്ള സൗഖ്യവും തിരുജലം കൊണ്ടുള്ള ആത്മാഭിഷേകവും. സുഹൃത്തേ, ആത്മാവ് പല കാരണങ്ങളാല്‍ നമ്മില്‍ നിന്നും പടിയി റങ്ങിയതിന്റെ നീറുന്ന സങ്കടത്തിലാണ് നീയും ഞാനുമൊക്കെ. ഈ സങ്കടകടലില്‍ നിന്നും നമുക്ക് കരകയറാന്‍ സ്വര്‍ഗം സമ്മാനിച്ചിരിക്കുന്ന കടത്തു വഞ്ചിയാണ് കുരിശും ക്രൂശിതനും.
ഈശോയെ, നിന്റെ തിരുവിലാവില്‍ നിന്നൊഴുകുന്ന തിരുജലത്താല്‍ സ്‌നാനപ്പെട്ട് ആത്മാവില്‍ കത്തിജ്വലിക്കുന്നവരായി നീ ഞങ്ങളെ മാറ്റീടണേ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?