മടിയന്‍ മല ചുമക്കുമെന്ന് മാത്രമേ നാം വായിച്ചിട്ടുള്ളൂ. പക്ഷെ വിവേകിയായ അദ്ധ്വാനി കുരിശ് ചുമന്ന് വിജയം നേടി എന്നുകൂടെ നാം ഇനി മുതല്‍ വായിക്കണം.
ക്രിസ്തുവിനെ എന്തിനാണ് ഭൂമിയിലേക്കയച്ചത്. വേറെ എത്രയോ പേര്‍ സ്വര്‍ഗത്തില്‍ ഉണ്ടായിരുന്നിരിക്കണം. ക്രിസ്തു മാത്രമേ മടി കൂടാതെ കുരിശ് ചുമന്നു മാലോകര്‍ക്ക് രക്ഷ നേടാന്‍ മനസ് കാണിക്കൂ എന്ന് പിതാവായ ദൈവത്തിനു നല്ലതുപോലെ അറിയാനാണ് സാധ്യത.
മടി കൂടാതെ ജീവിക്കുന്നുണ്ടോ നീ എന്ന് നോമ്പില്‍ ചിന്തിക്കണം. രാവിലെ നേരത്തെ ഉണര്‍ന്നതുകൊണ്ട് മാത്രം നീ ഒരു അദ്ധ്വാന ശാലിയാണെന്നു പറയാനാവില്ല സുഹൃത്തേ. ജീവിതത്തിന്റെ ഓരോ ശ്വാസത്തിലും ക്രൂശിതനെപ്പോലെ അദ്ധ്വാനിക്കാനും വിയര്‍ക്കാനും കുരിശെടുക്കാനും നീ തയാറാകുമ്പോള്‍ മാത്രമേ നിന്നിലൂടെ അനുഗ്രഹ മഴ സ്വര്‍ഗം ഭൂമിയിലേക്ക് അയക്കുകയുള്ളു.
ഒന്നും ചെയ്യാന്‍ ഇഷ്ടമില്ലാത്തവരാണ് അധികവും. എന്റെ അപ്പന്‍ ജോലിക്കു പോകാറില്ല. പിന്നെ ഞാനെങ്ങാനും ജോലിക്ക് പോയാല്‍ അപ്പന് കോംപ്ലെക്‌സ് ആവും എന്ന കറുത്ത ഫലിതം ഇവിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.
അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കല്‍ വരാനാണ് ക്രിസ്തു മൊഴി. അദ്ധ്വാനിച്ചു അപ്പം ഭക്ഷിക്കുന്നവനാണോ അതോ പൂര്‍വികര്‍ ഉണ്ടാക്കിയ മുതല്‍ ധൂര്‍ത്തടിക്കുന്ന ധൂര്‍ത്തനായ പുത്രനാണോ നീ എന്ന് എപ്പോഴെങ്കിലുമൊന്നു ചിന്തിച്ചിട്ട് വേണം മരിക്കാന്‍. അല്ലെങ്കില്‍ ദൈവംപ്പോലും പൊറുക്കില്ല.
നീ ഒരു കുടുംബനാഥാനാണെങ്കില്‍ നിന്റെ മക്കള്‍ക്ക് വേണ്ടി അദ്ധ്വാനിച്ചതിന്റെ തഴമ്പ് നിന്റെ കൈയില്‍ വേണം. നീ ഒരു പുരോഹിതനാണെങ്കില്‍ ആത്മാക്കളെ നേടിയതിന്റെ കിതപ്പ് നിന്നിലുണ്ടാകണം. നീ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണെങ്കില്‍ ജനനന്മക്കുവേണ്ടി അലഞ്ഞതിന്റെ പൊടി നിന്റെ കാലില്‍ പറ്റിയിരിക്കണം. നോമ്പാണ്, നൊമ്പരപ്പെടണം. അദ്ധ്വാനിക്കാതെ ജീവിതം പാഴാക്കിയ നിമിഷങ്ങളെ ഓര്‍ത്ത്.
കോഫി ഡേ എല്ലാ അര്‍ത്ഥത്തിലും പൊളിഞ്ഞു.. അതിന്റെ സ്ഥാപകന് മറ്റു മാര്‍ഗമില്ലത്തതിനാല്‍ ആത്മഹത്യ ചെയ്യേണ്ടിവന്നു. സ്ഥാപനം അടച്ചു പൂട്ടുമെന്ന് ജനം കരുതി. ഏവരെയും ഞെട്ടിച്ചു കൊണ്ട് മരിച്ചവന്റെ ഭാര്യ ഉണര്‍ന്നു. അവള്‍ അധ്വാനി ക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവര്‍ മാര്‍ക്കറ്റ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അതാണ് കാര്യം അധ്വാനിക്കുക, നസ്രായനെ പോലെ. അതു മാത്രമാണ് ശാശ്വതമായ കാര്യം.
Leave a Comment
Your email address will not be published. Required fields are marked with *