Follow Us On

22

November

2024

Friday

ജൂബിലി വർഷത്തിന് ഒരുക്കം തുടങ്ങി; ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ

ജൂബിലി വർഷത്തിന് ഒരുക്കം തുടങ്ങി; ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: 2025ൽ നടക്കാൻ പോകുന്ന ജൂബിലി വർഷ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂബിലി കലണ്ടറും വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി വത്തിക്കാൻ ഡികാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ. വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആർച്ചുബിഷപ്പ് റിനോ ഫിസിഷെല്ലയും മോൺസിഞോർ ഗ്രഹാം ബെല്ലും ചേർന്നാണ് ഔദ്യോഗികമായി ഇവ മുന്നും പുറത്തിറക്കിയത്.

ഔദ്യോഗിക ജൂബിലി ഗാനത്തിനായുള്ള മത്സരത്തിലെ വിജയിയെ ഡികാസ്റ്ററി തിരഞ്ഞെടുത്തതായി വത്തിക്കാൻ പ്രോപ്രീഫെക്റ്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇറ്റാലിയൻ ദൈവശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ പിയറഞ്ചലോ സെക്വറിയുടെ വരികൾക്ക് ഇറ്റലിയിലെ മാന്റുവയിൽ നിന്നുള്ള മാസ്‌ട്രോ ഫ്രാൻസെസ്‌കോ മെനെഗെല്ലോയെയാണ് സംഗീതം നല്കാൻ തെരെഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ 2025ൽ നടക്കാൻ പോകുന്ന ജൂബിലിയുമായി ബന്ധപ്പെട്ട് ഇതുവരെ വിഭാവനം ചെയ്ത നിരവധി പദ്ധതികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും സമ്മേളനത്തിൽ വിശദീകരിച്ചു.

ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ആർച്ച് ബിഷപ്പ് റിനോ ഫിസിഷെല്ല സമ്മേളനത്തിൽ പറഞ്ഞു. 2025ൽ വത്തിക്കാൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിന് തീർഥാടകരുടെ സ്വീകരണം സുഗമമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇറ്റാലിയൻ സർക്കാരുമായും ലാസിയോ റീജിയണിലെ അധികാരികളുമായും റോം നഗരവുമായും പ്രവർത്തന യോഗങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിക്കാനാണ് തീരുമാനം. കൂടാതെ ആത്മീയവും ബൗദ്ധികവുമായ എല്ലാ സജ്ജീകരണങ്ങളും സുഗമമായി ക്രമീകരിക്കുന്നതിന് നാല് കമ്മീഷനുകളും ഒരു സാങ്കേതിക സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?