Follow Us On

06

May

2024

Monday

കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വല്ലാര്‍പാടത്ത്

കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വല്ലാര്‍പാടത്ത്

കൊച്ചി: കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാനപ്രകാരം ഡിസംബര്‍ ഒന്നു മുതല്‍ മൂന്നുവരെ കേരള കത്തോലിക്കാ സഭയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ വേദി.  കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഒരുക്കമായിട്ടുള്ള റിസോഴ്സ് ടീമിനുള്ള പരിശീലന കളരി മൂന്നു ദിവസങ്ങളിലായി നടത്തി. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു.  പരിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി നമ്മെ വിശ്വാസ ജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുമെന്ന് മാര്‍ ഐറേനിയോസ് പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.   ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളാണ് മൂന്നു ദിവസത്തെ പരിശീലന കളരിയില്‍ പഠനവിധേയമാക്കിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?