Follow Us On

05

May

2024

Sunday

കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ

കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ

കോട്ടയം: കേരളത്തില്‍ ആദ്യമായി രൂപതാ വൈസ് ചാന്‍സലറായി ഒരു കന്യാസ്ത്രീ. സിസ്റ്റര്‍ മേരി ആന്‍സ ഡിഐഎച്ച് ആണ് വിജയപുരം രൂപതയുടെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടത്. ഡോട്ടേഴ്‌സ് ഓഫ് ഇമ്മാക്യുലേറ്റ് ഹാര്‍ട്ട് സഭാംഗമായ സിസ്റ്റര്‍ മേരി ആന്‍സ വൈസ് ചാന്‍സലറായി ചുമതലയേറ്റു.

സിസ്റ്റര്‍ മേരി ആന്‍സ ബംഗളൂരു സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. മൂന്നാര്‍, ചിത്തിരപുരം നിത്യസഹായമാതാ ഇടവകയിലെ കുമ്പോളത്തുപറമ്പില്‍ ഫിലിപ്പ്-ത്രേസ്യ ദമ്പതികളുടെ മകളാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?