Follow Us On

23

November

2024

Saturday

സമാധാനത്തിന്റെ പ്രവാചകരാകുക; കൊറിയൻ ജനതയ്ക്ക് പാപ്പയുടെ ആഹ്വാനം

സമാധാനത്തിന്റെ പ്രവാചകരാകുക; കൊറിയൻ ജനതയ്ക്ക് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: ശത്രുത പൂർണമായി അവസാനിപ്പിക്കാനും സമാധാനത്തിന്റെ പ്രവാചകന്മാരായി മാറാനും കൊറിയൻ ജനതയെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. തലസ്ഥാനമായ സോളിലെ മിയോങ്ഡോംഗ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിമധ്യേ, വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രീഫെക്ടും ദക്ഷിണ കൊറിയൻ കർദിനാളുമായ ലസാറസ് യു ഹ്യൂങാണ് പാപ്പയുടെ സന്ദേശം വായിച്ചത്.

‘മാനവ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും നീതിയും സഹകരണവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ട നിരന്തരമായ ജാഗ്രതയാണ് അനിവാര്യതയാണ് വ്യക്തമാക്കുന്നത്.’ യുദ്ധത്തെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ചുള്ള ഓർമകൾ കൊറിയൻ ഉപദ്വീപിലെ മാത്രമല്ല, ലോകത്തിനു മുഴുവൻ അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും ശാശ്വതമായ ഐക്യത്തിന്റെയും ആവശ്യകതയെ ഓർമിപ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

മിയോങ്ഡോംഗ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ ദേശീയ അനുരഞ്ജനത്തിനായുള്ള കമ്മിറ്റി ചെയർമാനും യുജിയോങ്ബുവിലെ ബിഷപ്പുമായ പീറ്റർ ലീ കി- ഹിയോണായിരുന്നു മുഖ്യ കാർമികൻ. പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കാൻ ബിഷപ്പ് പീറ്റർ ലീ ഉത്തര കൊറിയയോടും ദക്ഷിണ കൊറിയയോടും ആവശ്യപ്പെട്ടു. കൊറിയൻ ഉപദ്വീപിലെ സമാധാനത്തിനായി ദക്ഷിണ, ഉത്തര കൊറിയൻ നേതാക്കൾ ഒരുമിച്ച് പ്രവർത്തിച്ച് ഉത്കണ്ഠാകുലരായ ജനങ്ങങ്ങളെ സാന്ത്വനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ് ലീ, ജനങ്ങളുടെ ശബ്ദം ശ്രവിക്കാനും കണ്ണീർ തുടയ്ക്കാനും ഇരു രാഷ്ട്രങ്ങളും തയാറാകണമെന്നും അഭ്യർത്ഥിച്ചു.

1950 മുതൽ 1953 വരെ നടന്ന കൊറിയൻ യുദ്ധത്തിൽ ഏകദേശം 30 ലക്ഷം പേർ കൊല്ലപ്പെടുകയും 10 ദശലക്ഷം പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സമാധാനവും അനുരഞ്ജനവും വത്തിക്കാന്റെയും കൊറിയയിലെ കത്തോലിക്കാ സഭയുടെയും പ്രധാന മുൻഗണനയാണ്. വർഷംതോറും ദക്ഷിണ കൊറിയയിലെ കത്തോലിക്കാ സഭ ഇരു കൊറിയകളും തമ്മിലുള്ള സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ഒരു മാസത്തെ പ്രാർത്ഥനകളും മറ്റ് പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?