Follow Us On

23

November

2024

Saturday

കാണ്ടമാല്‍ കലാപം പുറംലോകത്ത് എത്തിച്ച കന്യാസ്ത്രീ ഓര്‍മയായി

കാണ്ടമാല്‍ കലാപം പുറംലോകത്ത് എത്തിച്ച കന്യാസ്ത്രീ ഓര്‍മയായി

ഗ്വാളിയോര്‍ (മധ്യപ്രദേശ്): ഒഡീഷയിലെ കാണ്ടമാലില്‍ 2008-ല്‍ നടന്ന ക്രൈസ്തവ പീഡനങ്ങള്‍ പുറംലോകത്ത് എത്തിച്ച സിസ്റ്റര്‍ പ്രീത സിഎസ്എസ്ടി (65) ഓര്‍മയായി. അന്ന് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട സിസ്റ്ററിന് രണ്ടു ദിവസം വനത്തില്‍ കഴിയേണ്ടിവന്നിരുന്നു. കാണ്ടമാലില്‍ ദൈവാലയങ്ങള്‍ കത്തിച്ചതും ക്രൈസ്തവവര്‍ക്കു നേരെയുണ്ടായ പീഡനങ്ങളും പുറംലോകമറിഞ്ഞത് സിസ്റ്റര്‍ പ്രീതയിലൂടെയായിരുന്നു.

ജീവന്‍ പണയം വച്ചും മിഷനറി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സിസ്റ്റര്‍ പ്രീത വരാപ്പുഴ അതിരൂപതാംഗമാണ്. സംസ്‌കാരം ഇന്ന് (ഒക്‌ടോബര്‍ 12-ന്) പിപ്രോളി സെന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഗ്വാളിയോര്‍ ബിഷപ്‌സ് ഹൗസിന് സമീപമുള്ള സെമിത്തേരിയില്‍ നടക്കും. ഗ്വാളിയോര്‍ പിപ്രോളി സെന്റ് ജോസഫ് കോണ്‍വെന്റ് സുപ്പീരിയര്‍ ആയിരുന്ന സിസ്റ്റര്‍ രോഗബാധിതയായതിനെ തുടര്‍ന്ന് 2016 മുതല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

വരാപ്പുഴ അതിരൂപതയിലെ നായരമ്പലം ഇടവകയില്‍ താന്നിപ്പള്ളി ഫ്രാന്‍സിസിന്റെയും മാര്‍ത്തയുടെയും മൂത്ത മകളായി 1958-ലായിരുന്നു സിസ്റ്ററിന്റെ ജനനം. 1978 മെയ് 12നായിരുന്നു പ്രഥമ വ്രതവാഗ്ദാനം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ജനറല്‍ നേഴ്‌സിംഗ് പഠിച്ച് ഏഴുവര്‍ഷം അവിടെ സേവനം ചെയ്തു.1982 ജൂണ്‍ രണ്ടിനായിരുന്നു നിത്യവ്രതവാഗ്ദാനം. ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഒഡീഷ, ഹരിയാന, ഡല്‍ഹി, വയനാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ആദിവാസികളുടെയും അധഃസ്ഥിതരുടെയും ഇടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?