Follow Us On

17

May

2024

Friday

കാരിത്താസ് ജെറുസലേം വിശുദ്ധ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

കാരിത്താസ് ജെറുസലേം വിശുദ്ധ നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

ജെറുസലേം: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഗാസയിലെയും ഇസ്രായേലിലെയും പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം അറിയിച്ചു. കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റയര്‍ ഡട്ടനാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. മേഖലയിൽ സാഹചര്യം മെച്ചപ്പെടുന്നതിനനുസൃതമായി സഹായം തുടർന്നും എത്തിക്കുന്നതിനുള്ള അടിയന്തിര പദ്ധതി തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അലിസ്റ്റയര്‍ ഡട്ടൻ അറിയിച്ചു.

ഇരു ഭാഗത്തുമുള്ള സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നിലവിലെ സാഹചര്യം ഏറെ നിര്‍ണ്ണായകമാണെന്നും, വെസ്റ്റ്‌ ബാങ്കിലെ ചെക്ക്പോയന്റുകള്‍, ജെറുസലേമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുടെയൊക്കെ പ്രവർത്തനം അവസാനിപ്പിച്ചതായും പ്രസ്താവനയിലുണ്ട്. ഭവനരഹിതരായവരില്‍ കാരിത്താസിന്റെ ജീവനക്കാരും ഉള്‍പ്പെടുന്നതിനാൽ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും വെസ്റ്റ്‌ ബാങ്ക്, ഗാസ മുനമ്പ്, ജെറുസലേം എന്നിവിടങ്ങളിലെ ആളുകളെ വിവിധ രീതിയില്‍ സഹായിച്ചു കൊണ്ടിരിക്കുന്ന കാരിത്താസ് ജെറുസലേം അറിയിച്ചു.

ഭവനരഹിതരായ ജീവനക്കാരിൽ ഒരു കുടുംബം ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലും, മറ്റൊരു കുടുംബം ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ റെഫ്യൂജി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ലിയു.എ) സ്കൂളിലും, വേറൊരു കുടുംബം തങ്ങളുടെ ഒരു ബന്ധുവിനൊപ്പവുമാണ് താമസിക്കുന്നത്. അവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ഗാസയിലെ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഇപ്പോള്‍ എത്തിക്കേണ്ടത് അനിവാര്യമാണ് ;കാരിത്താസ് അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?