കൊച്ചി: വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന മലയോര കര്‍ഷകര്‍ക്കു വിനയായി വന്യമൃഗ ശല്യം വര്‍ധിച്ചുവരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അതിജീവനത്തിനായി തിരുവനന്തപുരം അതിരൂപത, വിഴിഞ്ഞത്തു നടത്തിയ സമരത്തോടനുബന്ധിച്ച് സഭാപിതാ ക്കന്മാര്‍ക്കും അല്മായര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ എത്രയും വേഗം പിന്‍വലിക്കാന്‍ സത്വരനടപടികള്‍ ഉണ്ടാകണമെന്നു യോഗം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. കെ.എം ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെസിബിസി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസ്റ്റിന്‍ കരിപ്പാട്ട്, വി. പി. മത്തായി, ബാബു അമ്പലത്തുംകാല, ഷിജി ജോണ്‍സണ്‍, ഇ. ഡി. ഫ്രാന്‍സിസ്, വര്‍ഗീസ് കോയിക്കര, ജെസ്റ്റീന ഇമ്മാനുവല്‍, വല്‍സ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *