കാഞ്ഞിരപ്പള്ളി: വിന്‍സെന്‍ഷ്യന്‍ സന്യാസസഭയുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ഡി കെയര്‍’ അഞ്ചിലിപ്പയുടെയും കാഞ്ഞിരപ്പള്ളി രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ‘ദോസ്ത്’ എന്ന പേരില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ന്ററി സ്കൂളില്‍ സെമിനാര്‍ നടത്തി.
കേരള സ്റ്റേറ്റ് വിമുക്തി മിഷന്റെ ബോധവല്‍ക്കരണ ക്ലാസും, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ -ഡെന്റല്‍ ക്യാമ്പുകളും നടത്തി. കാഞ്ഞിരപ്പള്ളി രൂപതയിലെ എസ്എംവൈഎം അംഗങ്ങള്‍ വോളണ്ടിയര്‍മാരായി സഹായിച്ചു. പങ്കെടുത്ത അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും ഹൈജീന്‍ കിറ്റും നല്കി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, വിന്‍സെന്‍ഷ്യന്‍ സഭ പ്രോവിന്ഷ്യല് സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപള്ളി, ഫാ. ടോണി പ്ലാവുനില്ക്കുംതടത്തില് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *