Follow Us On

24

November

2024

Sunday

കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധസ്ഥലങ്ങള്‍

കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധസ്ഥലങ്ങള്‍
ഇടുക്കി: കുടുംബങ്ങള്‍ ജീവന്റെയും സ്‌നേഹത്തിന്റെയും വിശുദ്ധ സ്ഥലങ്ങളാണന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. രൂപതയില്‍ ഈ വര്‍ഷം വിവാഹ വാര്‍ഷികത്തിന്റെ രജത ജൂബിലിയും സുവര്‍ണ്ണ ജൂബിലിയും ആഘോഷിക്കുന്നവരുടെ സംഗമം ചുരുളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദമ്പതികള്‍ തമ്മിലുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും അതിലൂടെ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുളള പങ്കാളിത്തത്തിന്റെയും ക്ഷണമാണ് വിവാഹം. കുടുംബങ്ങളില്‍ ജാഗ്രത കുറയുന്നത് ഇന്നത്തെ പ്രതിഭാസമാണ്. കുടുംബാഗംങ്ങള്‍ കുടുംബത്തോടുള്ള ജാഗ്രതയാല്‍ നിറയണം. ജാഗ്രത കുറയുന്നതാണ് കുടുംബങ്ങള്‍ ശിഥിലമാകാന്‍ കാരണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാളിനോടനുബന്ധിച്ച് ഇടുക്കി രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലാണ് ജൂബിലി സംഘടിപ്പിച്ചത്. നൂറിലധികം ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു. റവ.ഡോ. ജോസഫ് കടുപ്പില്‍ ക്ലാസുകള്‍ നയിച്ചു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ജൂബിലി കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിച്ചു. ഫാമിലി അപ്പസ്തലേറ്റ് രൂപതാ ഡയറക്ടര്‍ ഫാ.ബോബി വെങ്ങാലൂര്‍, ഫാ.ജോസ് ചിറ്റടിയില്‍, സിസ്റ്റര്‍ നിത്യ സിഎംസി, സിസ്റ്റര്‍ സോഫിയ സിഎംസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?