Follow Us On

24

November

2024

Sunday

മദര്‍ എലീശ്വായുടെ ധന്യപദവി; കൃതജ്ഞതാ ദിവ്യബലിയര്‍പ്പണം നടത്തി

മദര്‍ എലീശ്വായുടെ ധന്യപദവി; കൃതജ്ഞതാ ദിവ്യബലിയര്‍പ്പണം നടത്തി
കൊച്ചി: ഭാരതത്തിലെ ആദ്യ കര്‍മലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ ധന്യയായ മദര്‍ എലീശ്വായുടെ ഓര്‍മകളെ പ്രാര്‍ത്ഥനകളാക്കി മദര്‍ അന്ത്യവിശ്രമം കൊള്ളുന്ന വരാപ്പുഴ കോണ്‍വെന്റിന്റെ പരിസരത്ത് അലങ്കരിച്ച പന്തലില്‍ നടത്തിയ കൃതജ്ഞതാ ബലിയര്‍പ്പണത്തിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത  ഡോ. ജോസഫ് കളത്തിപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ധന്യയായ മദര്‍ എലീശ്വായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനുള്ള നൊവേന പ്രാര്‍ത്ഥന ഝാന്‍സി രൂപതയുടെ മെത്രാന്‍ ഡോ. പീറ്റര്‍ പറപ്പിള്ളി  നിര്‍വഹിച്ചു. ധന്യയായ മദര്‍ എലീശ്വായുടെ പുണ്യചിത്രത്തിന്റെ അനാച്ഛാദന കര്‍മ്മം തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ നിര്‍വഹിച്ചു.
2023 നവംബര്‍ എട്ടിന് വത്തിക്കാനില്‍ വച്ച് മദര്‍ എലീശ്വായെ ധന്യയായി പ്രഖ്യാപിച്ച ഫ്രാന്‍സിസ് പപ്പയുടെ ഡിക്രി ഇറ്റാലിയന്‍ ഭാഷയിലുള്ളത് ഒസിഡി സഭയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. അഗസ്റ്റിന്‍ മുള്ളൂര്‍ വായിച്ചു. തുടര്‍ന്ന് അതിന്റെ മലയാള പരിഭാഷ വരാപ്പുഴ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ വായിച്ചു. കേരളത്തില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മദര്‍ എലീശ്വായുടെ നാമത്തിലുള്ള സ്ത്രീശാക്തീകരണ അവാര്‍ഡ് കുളിയത്ത് ലീമ പീറ്ററിന് വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നല്‍കി. ധന്യയായ മദര്‍ എലീശ്വായുടെ വിശുദ്ധ വചനങ്ങളുടെ  ഔദ്യോഗിക ഉദ്ഘാടനം കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി നിര്‍വഹിച്ചു.
സിസ്റ്റര്‍ സൂസി രചിച്ച ‘ധന്യ മദര്‍ ഏലീശ്വാ- പുണ്യ സരണിയുടെ അനശ്വര പ്രയാണം’ എന്ന പുസ്തകം സുല്‍ത്താന്‍പേട്ട് രൂപതാ മെത്രാന്‍ ഡോ. ആന്റണി സ്വാമി പീറ്റര്‍ അബീര്‍ പ്രകാശനം നടത്തി . ‘Mother Elisua is sublime initiator of thes ynodal lÈng’ എന്ന പുസ്തകം  ലക്നൗ രൂപതാ മെത്രാന്‍ ഡോ. ജറാള്‍ഡ് ജോണ്‍ മത്യാസ്  പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, യുവജന ഡയറക്ടര്‍ ഫാ. ജിജു ക്ലീറ്റസ് തീയാടി, സിറ്റിസി മദര്‍ ജനറല്‍ മദര്‍ സൂസമ്മ സിടിസി, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പേഴ്‌സി സിടിസി, ഹേസില്‍ ഡിക്രൂസ്, ജൂഡ് കാട്ടിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?