Follow Us On

21

October

2024

Monday

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. കളത്തിപ്പറമ്പില്‍

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.  കളത്തിപ്പറമ്പില്‍
കൊച്ചി:  സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന് വരാപ്പുഴ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രാര്‍ത്ഥനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.
ഷംഷബാദ് ബിഷപ്പായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന മാര്‍ റാഫേല്‍ തട്ടിലിന്റെ പുതിയ സ്ഥാനലബ്ധി സീറോ മലബാര്‍ സഭയ്ക്കു പ്രത്യേകമായും കത്തോലിക്കസഭയ്ക്കു പൊതുവിലും  പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരനും പണ്ഡിതനുമായ മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍ സഭയെ മുന്നോട്ടു നയിക്കാന്‍ തികച്ചും അനുയോജ്യനാണ് എന്നും ഡോ. കളത്തിപ്പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?