Follow Us On

21

October

2024

Monday

മാര്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍

മാര്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സമകാലിക  സഭയെ നയിക്കാന്‍ അറിവും അനുഭവസമ്പത്തുമുള്ള  ഉത്തമനായ ഇടയനെയാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്.  മാര്‍ റാഫേല്‍ തട്ടിലിന്റെ  നേതൃത്വത്തില്‍ സഭയുടെ മുന്നോട്ടുള്ള  പ്രയാണത്തിന്റെ പാത പ്രകാശപൂരിതമായിരിക്കുമെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടയാളെ കണ്ടെത്തുന്നതിന് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്ന വിശ്വാസി സമൂഹത്തിന് ദൈവം നല്‍കിയ ഉത്തരമാണ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭയെ ധീരമായി നയിച്ച എല്ലാവരെയും മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയെയും നന്ദിപൂര്‍വ്വം സ്മരി ക്കുന്നതിനൊപ്പം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥ നാശംസകള്‍  മാര്‍ മാത്യു അറയ്ക്കല്‍ പിതാവിനോടൊപ്പം മാര്‍ റാഫേല്‍ തട്ടിലിന് നേരുന്നതായി  മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?