കൊച്ചി: പാലാരിവട്ടം പിഒസിയില്‍ പോഷകാച്ചെറു ധാന്യങ്ങളുടെ പ്രദര്‍ശന വിപണനം പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗനിയന്ത്രണത്തില്‍ പോഷക ചെറുധാന്യ ങ്ങള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്ചകളില്‍ പോഷക ചെറുധാന്യങ്ങള്‍ ന്യായവിലക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനുള്ള സ്ഥിരം സംവിധാനം പിഒസി കോമ്പൗണ്ടില്‍ ഏര്‍പ്പെടുത്തുന്നത്.
സുസ്ഥിര കൃഷി-ആരോഗ്യസുരക്ഷ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ സ്ഥിരം സംവിധാനം ഒരുക്കുന്നത്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ചെറുധാന്യ വിത്ത് സൗജന്യമായി ലഭ്യമാക്കുകയും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വേണ്ട വിജ്ഞാനം ഈ കൂട്ടായ്മയിലൂടെ നല്‍കുകയും ചെയ്യും. ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷ്യലഭ്യതയും ആരോഗ്യ സുരക്ഷയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് പിഒസി ഈ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *