Follow Us On

24

November

2024

Sunday

ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യവും സ്ഥാനിക ചിഹ്നവും

ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യവും സ്ഥാനിക ചിഹ്നവും
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യം ‘തന്റെ ജനത്തെ സ്‌നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും’ എന്ന ഏശയ്യാ പ്രവാചകന്റെ വചനമാണ് (ഏശയ്യാ 40: 1).  ഈ വചനം അടിസ്ഥാനപ്പെടുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ ഫാ. വില്യം നെല്ലിക്കലാണ് ഡോ. അംബ്രോസിന്റെ സ്ഥാനിക ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്.
കത്തോലിക്കാ സഭയില്‍ ഒരു വൈദികനെ മെത്രാനായി നിയമിക്കുമ്പോള്‍, ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്ന രീതി പുരാതനമായ പാരമ്പര്യമാണ്. സാധാരണ പുരോഹിതനില്‍ നിന്നു വ്യത്യസ്തനായി മെത്രാനെന്ന നിലയിലുള്ള പുതിയ ചുമതലകള്‍, സഭയ്ക്കുള്ളിലെ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പ്രതിഫലനമായിരിക്കും ആപ്തവാക്യം.
സഭയുടെ ഇടയന്‍ എന്ന നിലയിലുള്ള ദൗത്യം, മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചെറിയ വാക്യമായിരിക്കും ആപ്തവാക്യം. മെത്രാന്റെ ദൈവശാസ്ത്രപരമായ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ അവരുടെ ശുശ്രൂഷയുടെ ഒരു പ്രത്യേക വശത്തോടുള്ള സമര്‍പ്പണം എന്നിവ ആപ്തവാക്യം പ്രതിഫലിപ്പിക്കുന്നു. ദൈവവുമായുള്ള അവരുടെ വ്യക്തിപരമായ ബന്ധം, ഒരു പ്രത്യേക വിശുദ്ധനോടോ സദ്ഗുണത്തോടോ ഉള്ള ഭക്തി, അല്ലെങ്കില്‍ സുവിശേഷത്തിന്റെ ഒരു കാഴ്ചപ്പാടിനോടുള്ള അവരുടെ പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിച്ചേക്കാം. മെത്രാന് പ്രത്യേക പ്രാധാന്യമുള്ള ദൈവശാസ്ത്ര ആശയങ്ങള്‍ അല്ലെങ്കില്‍ വിശ്വാസങ്ങള്‍ ഊന്നിപ്പറയുന്നതുമാകാം. ആപ്തവാക്യം തിരുവെഴുത്തുകളില്‍ നിന്നോ ആരാധനക്രമ ഗ്രന്ഥങ്ങളില്‍ നിന്നോ സഭാപിതാക്കന്മാരുടെ രചനകളില്‍ നിന്നോ സ്വീകരിച്ചതാകാം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?