അമരാവതി: ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആന്ധ്രപ്രദേശ് ഗവണ്‍ മെന്റിന്റെ ആവശ്യത്തെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ ജീവിതം ഇപ്പോഴും ദുഷ്‌കരമാണെന്നും അതുകൊണ്ട് അവര്‍ക്ക് ഷെഡ്യുള്‍ഡ് കാസ്റ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആന്ധ്രപ്രദേശ് സോഷ്യല്‍ വെല്‍ഫെയര്‍ മിനിസ്റ്റര്‍ മെരുഗു നാഗാര്‍ജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അവര്‍ ക്രിസ്തുമതത്തിലേക്ക് മാറിയെന്നാലും അവരുടെ ജീവിത സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്റ്റാറ്റസ് നല്‍കണമെന്ന് ജസ്റ്റീസ് ബാലകൃഷ്ണന്‍ കമ്മീഷനോട് ആവശ്യപ്പെടുവാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ റീജിയണല്‍ തെലുങ്ക് കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറിയായ ഫാ. അലോഷ്യസ് എഫ്രേം രാജു അലക്‌സ് സ്വാഗതം ചെയ്തു.
മുന്‍ ചീഫ് ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. 2022-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മീഷനാണ് ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂ ള്‍ഡ് കാസ്റ്റ് പരിഗണന നല്‍കുന്നതിനെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും പഠിക്കാന്‍ കമ്മീഷനെ നിയമിച്ചത്.
ഇന്ത്യയിലെ കാസ്റ്റ് സിസ്റ്റത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദളിതര്‍ ബുദ്ധിസം, സിക്കിസം, ക്രിസ്തുമതം, ഇസ്ലാം എന്നീ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവര്‍ സ്വീകരിച്ച മതങ്ങളില്‍ ജാതിവ്യവസ്ഥയില്ലെന്ന കാരണത്താല്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയായിരുന്നു.
ഷെഡ്യൂള്‍ഡ് കാസ്റ്റ് പദവി ഉള്ളവര്‍ ക്ക് തിരഞ്ഞെടുപ്പുകളിലും ഗവണ്‍മെന്റ് ജോലി, വിദ്യാഭ്യാസം എന്നിവിടങ്ങളിലും 15 ശതമാനം സംവരണം ലഭിക്കും. നിലവില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ് ദളിതുകള്‍ക്ക് മാത്രമാണ്.
ഇന്ത്യയിലെ 25 മില്യണ്‍ ക്രൈസ്തവരില്‍ 60 ശതമാനവും ദളിതരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായ സമൂഹത്തില്‍നിന്നും ഉള്ളവരാണ്. ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് ശരിയായ നിലപാടാണ് പാനലിനുമുമ്പില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും കമ്മീഷന്‍ അത് ഫെഡറല്‍ ഗവണ്‍മെന്റിനു മുന്നില്‍ അവതരിപ്പിക്കണമെന്നും ഫാ. അലക്‌സ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളും ആന്ധ്രപ്രദേശിന്റെ മാതൃകസ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *