ബത്തേരി: വനംവകുപ്പിന്റെ നിഷ്‌ക്രിയത്വവും ഉത്തരവാദിത്തമില്ലായ്മയും കാരണം ആനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട അജീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ചു ബത്തേരി മേഖല കത്തോലിക്ക കോണ്‍ഗ്രസ് കെസിവൈഎം, മിഷന്‍ ലീഗ്, മാതൃവേദി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി. മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കുന്നതില്‍ നിരന്തരം പരാജയപ്പെടുന്ന വനം വകുപ്പ് പിരിച്ച് വിടുകയും വനം മന്ത്രി രാജിവെക്കുകയും വന സംരക്ഷണം ആദിവാസികളെയും കര്‍ഷകരെയും ഏല്‍പ്പി ക്കുകയും ചെയ്യണമെന്നുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധ റാലിയില്‍ ഉയര്‍ന്നു.
റേഡിയോ കോളര്‍ ധരിച്ച ആനയുടെ സഞ്ചാര പദം മനസിലാക്കി, ആനയെ തുരത്തുന്നതിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടതാണ് ഈ ദുരുണാന്ത്യത്തിന് കാരണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
പ്രതിഷേധ സംഗമവും റാലിയും ബത്തേരി ഫെറോന വികാരി റവ. ഡോ. ജോസഫ് പരുവുമ്മേല്‍ ഉദ്ഘാനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫെറോന പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. കെസിവൈഎം ബത്തേരി മേഖലാ ഡയറക്ടര്‍ ഫാ. സനോജ് ചിറ്ററക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. വിന്‍സന്റ് കളപ്പുര, മോളി മാമൂട്ടില്‍, ചാള്‍സ് വടാശേരി, ജേക്കബ് ബത്തേരി, അയന പള്ളശേരി, ആന്‍സിബിള്‍ വാഴപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *