Follow Us On

12

May

2024

Sunday

ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ദേശീയ സമ്മേളനം

ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ദേശീയ സമ്മേളനം

ബെംഗളൂരു: ദളിത് ക്രിസ്ത്യാനികളുടെ ആവകാശങ്ങള്‍ക്കായി ബെംഗളൂരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദേശീയ സമ്മേളനം നടത്തി.

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആന്റണി പൂള അധ്യക്ഷത വഹിച്ചു. ആരെങ്കിലും പിന്നോക്കം പോയ എന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ കത്തോലിക്കാ സഭയുടെ ദൗത്യത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ കര്‍ദിനാളായ അദ്ദേഹം പറഞ്ഞു.

സിബിസിഐ ഓഫീസ് ചെയര്‍പേഴ്‌സണായ ബെര്‍ഹാംപൂര്‍ ബിഷപ്പ് ശരത് ചന്ദ്ര നായക്, അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ചിങ്ങല്‍പേട്ട ബിഷപ്പ് നീതിനാഥന്‍ അന്തോണിസാമി എന്നിവരും സന്നിഹിതരായിരുന്നു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള പട്ടികജാതിപിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ഓഫീസുമായി സഹകരിച്ച് തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍, പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന്‍ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

ആന്ധ്രാപ്രദേശ്, ഡല്‍ഹി, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?