Follow Us On

27

November

2024

Wednesday

വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍

വിശുദ്ധനാട്ടിലെ കുരിശിന്റെ വഴിയില്‍ 1000 കുട്ടികള്‍

ജറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ ഈശോ കുരിശും വഹിച്ചു കടന്നുപോയ ‘വിയ ക്രൂസിസ്’ പാതയിലൂടെ കുരിശിന്റെ വഴി നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാക്കുക എന്ന നിയോഗത്തോടെയാണ് കുട്ടികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ അണിചേര്‍ന്നത്.

വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍, ഇസ്രായേലിലെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയും ജറുസലേമിലെ അപ്പസ്തോലിക്ക് ഡെലിഗേറ്റുമായ ആര്‍ച്ചുബിഷപ് അഡോള്‍ഫോ തിതോ യിലാനാ തുടങ്ങിയവര്‍ കുട്ടികളും അധ്യാപകരും പങ്കെടുത്ത കുരിശിന്റെ വഴി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷം സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കിയ യേശുവിന്റെ തിരുസ്വരൂപത്തിന് മുന്നില്‍ നിന്നാണ് ഈ വര്‍ഷം കുരിശിന്റെ വഴി പ്രാര്‍ത്ഥന ആരംഭിച്ചത്. ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന അനുരഞ്ജനം ആവശ്യമുള്ള ജനസമൂഹത്തിന്റെ പ്രതീകമായി വികൃതമാക്കപ്പെട്ട ഈശോയുടെ മുഖം അതേ പടി നിലനിര്‍ത്തിയിരുന്നു.

കസ്റ്റഡി ഓഫ് ഹോളി ലാന്‍ഡ് വികാര്‍ ഫാ. ഇബ്രാഹിം ഫാള്‍ത്താസിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ കുരിശിന്റെ വഴി പ്രാര്‍ത്ഥനക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈശോ കാല്‍വരിമലയിലേക്ക് കുരിശും വഹിച്ച് കടന്നുപോയ അതേ പാതയിലൂടെ നടത്തിയ കുരിശിന്റെ വഴി പ്രാര്‍ത്ഥന സെന്റ് സേവ്യേഴ്സ് ദൈവാലയത്തിലാണ് സമാപിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?