Follow Us On

27

November

2024

Wednesday

ജാതി സെന്‍സസ് നടപ്പാക്കണം

ജാതി സെന്‍സസ് നടപ്പാക്കണം
കൊച്ചി: രാജ്യത്തിന്റെ അധികാരശ്രേണിയിലും ഭരണനി ര്‍വ്വഹണത്തിലും പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനും അടിസ്ഥാന വിവരങ്ങള്‍ എന്ന നിലയില്‍ സാമുദായിക തലത്തില്‍ കണക്കെടുപ്പ് (ജാതി സെന്‍സസ്) നടപ്പാക്കണമെന്ന് കെആര്‍എല്‍സിസി.
കേരള സര്‍ക്കാരിന്റെ ഉദ്യോഗങ്ങളില്‍ സമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും  കേരളത്തിലെ മുന്നണികള്‍ ഈക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം രൂപതകളിലെ രാഷ്ട്രീയ കാര്യസമിതികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ലത്തീന്‍ ജനസമൂഹം നേരിടുന്ന പ്രശ്‌നങ്ങളിലും അവ പരിഹരിക്കുന്നതിനുള്ള  ആവശ്യങ്ങളോടുമുള്ള രാഷ്ട്രീയ മുന്നണി സംവിധാനങ്ങളുടെ പ്രതികരണങ്ങള്‍ വിലയിരുത്തി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാക്കുകയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സമഗ്രമായ കര്‍മ്മപദ്ധതി കാലവിളംബമില്ലാതെ നടപ്പിലാക്കുകയും വേണം.   2019ലെ തീര നിയന്ത്രണ വിജ്ഞാ പനത്തിന്റെ ഇളവുകള്‍ നേടാന്‍ തീരപരിപാലന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം തീരദേശ ജനതയെ പ്രയാസ ത്തിലാക്കുകയാണെന്ന് യോഗം വിലയിരുത്തി.
വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലും അന്യായമായി രജിസ്റ്റര്‍ ചെയ്ത് കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കേരളത്തിലെ ലത്തീന്‍ ജനസമൂഹം  രാഷ്ട്രീയ മുന്നണി സംവിധാനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള വിഷയങ്ങളില്‍ അവരുടെ പ്രതികരണത്തിന്റെയും നടപടി കളുടെയും അടിസ്ഥാനത്തില്‍ ഉചിതമായ സമയത്ത് എറണാകുളം മണ്ഡലത്തില്‍ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യസമിതി കണ്‍വീനര്‍ ജോസഫ് ജൂഡ്, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, മോണ്‍. ജോയി പുത്തന്‍വീട്ടില്‍, മോണ്‍. റോക്കി റോബി, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, ഡോ. ജിജു അറക്കത്തറ, ഫാ. ആന്റണി കുഴിവേലി, ക്ലീറ്റസ് കളത്തില്‍, പി.ജെ തോമസ്, സി.ജെ പോള്‍, ബാബു കാളി പ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?