Follow Us On

23

November

2024

Saturday

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമായി കര്‍ണാടക സര്‍ക്കാരിന്റെ നടപടി

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  ആശ്വാസമായി കര്‍ണാടക സര്‍ക്കാരിന്റെ നടപടി

ബംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിലനിര്‍ത്താന്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ 25 ശതമാനം ആ ന്യൂനപക്ഷത്തില്‍ നിന്നുള്ളതായിരിക്കണമെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയ കര്‍ണാടക ഗവണ്‍മെന്റിന്റെ നടപടിയെ ക്രൈസ്തവ നേതാക്കള്‍ സ്വാഗതം ചെയ്തു. ഇതുവരെ ക്രൈസ്തവ മാനേജ്‌മെന്റിനുകീഴിലുള്ള സ്‌കൂളുകളില്‍ 25 ശതമാനം സീറ്റുകള്‍ ക്രൈസ്തവര്‍ക്കായി മാറ്റിവെച്ചിരുന്നുവെന്ന് കര്‍ണാടക റീജിയണല്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് അല്‍മെയ്ഡ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കുറഞ്ഞത് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യേണ്ടിയിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളെ അപേക്ഷിച്ച് ക്രൈസ്തവരുടെ എണ്ണം കുറവായതിനാല്‍ സ്‌കൂളുകളുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തുന്നത് ദുഷ്‌ക്കരമായിത്തീര്‍ന്നിരുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ മൈനോരിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റ് ആ നിയമം പിന്‍വലിച്ചത് വലിയ ആശ്വാസമാണെന്നും ഫാ. ഫ്രാന്‍സിസ് മാധ്യമങ്ങളോടു പറഞ്ഞു. മാര്‍ച്ച് 16 നാണ് കര്‍ണാടക സര്‍ക്കാര്‍ നിയമത്തിലെ ആ വകുപ്പ് നീക്കം ചെയ്തത്. ഇനി മുതല്‍ കര്‍ണാടകയിലെ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളുടെ ന്യൂനപക്ഷപദവി നിലനിര്‍ത്താന്‍ അവിടെ 25 ശതമാനം ക്രൈസ്തവരായ വിദ്യാര്‍ത്ഥികള്‍ വേണമെന്ന നിബന്ധന ഉണ്ടാവില്ല. മറിച്ച് സ്‌കൂള്‍ നടത്തുന്ന സൊസൈറ്റി അല്ലെങ്കില്‍ ട്രസ്റ്റിലെ മൂന്നില്‍ രണ്ട് പേര്‍ ആ പ്രത്യേക ന്യൂനപക്ഷത്തില്‍ നിന്നുള്ളവരായിരിക്കണം. ന്യൂനപക്ഷപദവി ഉണ്ടെങ്കില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാന്‍ ഫണ്ടിംഗും അഡ്മിനിസ്‌ട്രേറ്റീവ് ആനുകുല്യങ്ങളും ലഭിക്കും.

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതിനാല്‍ ന്യൂനപക്ഷപദവി നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു കര്‍ണാടകയിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി അവികസിതമായ ഗ്രാമപ്രദേശങ്ങളിലായിരുന്നു ക്രിസ്ത്യന്‍ സ്‌കൂള്‍ ഉണ്ടായിരുന്നത് എന്നതും ഈ വ്യവസ്ഥ പാലിക്കുന്നതിന് തടസമായിരുന്നു. ഈ ഗവണ്‍മെന്റിന്റെ തീരുമാനം ന്യൂനപക്ഷങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് റീജിയണല്‍ ബിഷപ്‌സ് കൗണ്‍സില്‍ വക്താവ് ഫാ. ഫൗസ്റ്റിന്‍ ലൂക്കാസ് ലോബോ പറഞ്ഞു. നേരത്തെ കര്‍ണാടകയിലെ ബിജെപി ഗവണ്‍മെന്റ് ഈ വ്യവസ്ഥ പാലിക്കാത്തതിന് അവിടുത്തെ 139 ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നേട്ടീസ് നല്‍കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?